ആനമതില്‍: വിദഗ്ധ സമിതി സ്ഥലപരിശോധന നടത്തി

കേളകം: ആറളം വന്യജീവി സങ്കേതത്തിന്‍െറ അതിര്‍ത്തി പങ്കിടുന്ന വളയഞ്ചാല്‍ മുതല്‍ അടക്കാത്തോട് കരിയംകാപ്പ് വരെയുള്ള പ്രദേശത്ത് ആനമതില്‍ നിര്‍മാണത്തിന്‍െറ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ വിദക്ധ സമിതി സ്ഥല പരിശോധന നടത്തി. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരത്തുള്ള ചീഫ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് കോഴിക്കോട് ഗ്രാമവികസന വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുരേഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കത്തെിയത്. ചെട്ടിയാംപറമ്പ് പള്ളി വികാരിയും ആനമതില്‍ നിര്‍മാണ കമ്മിറ്റി ചെയര്‍മാനുമായ ഫാ. മനോജ് ഒറ്റപ്പാക്കല്‍, പ്രസിഡന്‍റ് സി.വി. വര്‍ഗീസ് പെരുമത്ര, കണ്‍വീനര്‍ തങ്കച്ചന്‍ പാലത്തിങ്കല്‍, ആറളം വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാന്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.