പുതിയതെരു: ചിറക്കല്‍ പഞ്ചായത്തില്‍ ബി.ജെ.പി, യുവമോര്‍ച്ചയുടെ നേതൃത്വതില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. യുവമോര്‍ച്ച അഴീക്കോട് മണ്ഡലം സെക്രട്ടറി ചിറക്കല്‍ കടലായി പൗര്‍ണമിയില്‍ എം. അര്‍ജുനന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പുതിയതെരു കാട്ടാമ്പള്ളി റോഡില്‍ രാമഗുരു യു.പി സ്കൂളിന് സമീപത്തുവെച്ചാണ് വാക്കുതര്‍ക്കത്തിന്‍െറ ഭാഗമായി അക്രമമുണ്ടായത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ അര്‍ജുനന് എ.കെ.ജി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ ബന്ദില്‍ ജേബിസ് കോളജിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പുതിയതെരു ഹൈവേ ജങ്ഷനില്‍ കഴിഞ്ഞ ദിവസം ഇതിനെചൊല്ലി വീണ്ടും വാക്കേറ്റമുണ്ടാവുകയും സംഘട്ടനത്തില്‍ എത്തുകയുമായിരുന്നു. സാരമായി പരിക്കേറ്റ എം. അര്‍ജുനന് നേരെയുണ്ടയ അക്രമത്തില്‍ മന്ന പുന്നക്കല്‍ ഹൗസിലെ മുസ്തഫയുടെ മകന്‍ അജ്നാസ് (23), ആശാരി കമ്പനി നായക്കന്‍ നടുക്കണ്ടി ഹൗസിലെ മുബാറക് (21), കുന്നുംകൈ ചക്കാലക്കല്‍ ഹൗസിലെ ഗാന്ധി എന്നവരുടെ മകന്‍ സുജിത്ത് (24) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നതിന് പരിശോധന നടത്തുന്നതിനിടെ വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. അജ്നാസിന്‍െറ പരാതിയില്‍ ഷിമോദ് (36), രതീഷ് (32), രാഹുല്‍ എന്നിവര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.