പയ്യന്നൂര്‍: 16ാം നൂറ്റാണ്ടില്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥം സ്വയം പ്രകാശിക്കുന്നതും പുതിയ കാലത്ത് ഏറെ പ്രസക്തിയുള്ളതുമാണെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. പയ്യന്നൂരില്‍ കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വിഭാഗമായ നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്ക്രിപ്റ്റ്സ് മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍െറ രണ്ടാംപതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തോട് നീതിപുലര്‍ത്തിയെന്നു മാത്രമല്ല, കേരളീയ ജീവിതത്തെ ലോകത്തിനുമുന്നില്‍ എത്തിക്കാന്‍ കൂടി 36 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതിക്ക് സാധിച്ചു. സംഭവം അതേപടി അവതരിപ്പിക്കുകയും പോര്‍ച്ചുഗീസ് അധിനിവേശത്തിനും അവരുടെ ക്രൂരതക്കുമെതിരെ പോരാടാന്‍ ആവശ്യപ്പെടുകയും ചെയ്ത ഗ്രന്ഥകര്‍ത്താവ് കാണിച്ച തീവ്രമായ ദേശഭക്തിയും മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ആഹ്വാനവുമാണ് ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നത് -ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.വളച്ചൊടിച്ച് സ്വന്തം താല്‍പര്യത്തിനനുസരിച്ച് ചരിത്രത്തെ മാറ്റിയെഴുതുമ്പോഴാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍ പോലുള്ള കൃതികള്‍ പ്രസക്തമാവുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സി. കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. അംബേദ്കറെകുറിച്ചുള്ള പുസ്തകം പഠിപ്പിക്കേണ്ടതില്ളെന്ന് ഒരു സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനം ഗൗരവമായി കാണണമെന്നും എം.എല്‍.എ പറഞ്ഞു. അബൂദബി തുഹ്ഫത്തുല്‍ മുജാഹിദീന്‍ പ്രൊപ്പഗേഷന്‍ മിഷന്‍െറ നേതൃത്വത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ചെയര്‍മാന്‍ വി.പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. ടി. പവിത്രന്‍ വിഷയം അവതരിപ്പിച്ചു. പി.കെ. സുരേഷ്കുമാര്‍, ജമാല്‍ കടന്നപ്പള്ളി, കെ.കെ. അസൈനാര്‍, രാഘവന്‍ കടന്നപ്പള്ളി, ഹാജാ ഹുസൈന്‍, വി.പി. മുഹമ്മദലി മാസ്റ്റര്‍, കക്കുളത്ത് അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ജലീല്‍ രാമന്തളി സ്വാഗതവും എ.ജി. ബഷീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.