പാപ്പിനിശ്ശേരി മേല്‍പാലം മാര്‍ച്ചിന് മുമ്പേ തുറക്കും

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലം 2016 മാര്‍ച്ചിനു മുമ്പേ പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാനാകുമെന്ന് കെ.എസ്.ടി.പി സൂപ്രണ്ടിങ് എന്‍ജിനീയര്‍ സാബു കെ. ഫിലിപ്പ് അറിയിച്ചു. റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തെ നിര്‍മാണ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കാനുള്ള പ്രത്യേക സംഘം അടുത്ത ദിവസം തന്നെ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഇനി പ്രവൃത്തി നടക്കേണ്ടത് റെയില്‍വേ ഗേറ്റിനു പരിസരത്താണ്. 16ഓളം തൂണിന്‍െറ പൈലിങ് പ്രവൃത്തിയും സ്ളാബിന്‍െറ നിര്‍മാണവും എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. രാത്രിയും പകലുമായി പ്രവൃത്തി അതിവേഗത്തില്‍ തുടരാനാണ് തീരുമാനം. റെയില്‍വേ ലൈനിനുമീതെ വരുന്ന പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സംഘം ചെന്നൈയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. പ്രവൃത്തി നീണ്ടുപോയതില്‍ കരാറുകാരുടെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ട്. ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ഇതിന് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.