അഴീക്കോട് 42 അംഗ ചൂതാട്ട സംഘത്തെ പിടികൂടി

പുതിയതെരു: അഴീക്കോട് നീര്‍ക്കടവില്‍ 42 പേരടങ്ങുന്ന വന്‍ ചൂതാട്ട സംഘത്തെ വളപട്ടണം പൊലീസും സംഘവും പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നീര്‍ക്കടവിലെ വീരപഴശ്ശി ക്ളബില്‍വെച്ചാണ് 42 പേരെയും അറസ്റ്റു ചെയ്തത്. ക്ളബില്‍നിന്ന് 1.75 ലക്ഷം രൂപയും കണ്ടെടുത്തു. വര്‍ഷങ്ങളായി നീര്‍ക്കടവിലെ ഈ ക്ളബിലും പരിസരത്തുമായി ശീട്ടുകളിയും ചൂതാട്ടവും നടക്കുന്നത് പലതവണ പരിസരവാസികളും നാട്ടുകാരും പൊലീസില്‍ പരാതിപ്പെട്ടിട്ടും വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. രഹസ്യവിവരത്തെ തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ സാധാരണ വസ്ത്രം ധരിച്ച് ക്ളബിനകത്തേക്ക് ചൂതാട്ടത്തിനെന്ന വ്യാജേന വളപട്ടണം എസ്.ഐയും സംഘവും എത്തുകയായിരുന്നു. വന്നത് പൊലീസാണെന്നറിഞ്ഞയുടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 42 പേരെയും അറസ്റ്റു ചെയ്യുകയായിരുന്നു. പിടികൂടിയ സംഘത്തില്‍ പെട്ടവര്‍ കണ്ണൂര്‍, തളിപറമ്പ്, വളപട്ടണം സ്റ്റേഷനുകളില്‍പെട്ട വിവിധ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.