വ്യാപാര സ്ഥാപനത്തിനുനേരെ അക്രമം; അഞ്ചുപേര്‍ റിമാന്‍ഡില്‍

കൂത്തുപറമ്പ്: പ്രതിഷേധ പ്രകടനത്തിനിടെ ഫര്‍ണിച്ചര്‍ കട തകര്‍ത്ത സംവത്തില്‍ അഞ്ചുപേര്‍ റിമാന്‍ഡില്‍. സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ വെള്ളപന്തലിലെ ചൊവ്വ ശ്രീധരന്‍, ബ്രാഞ്ച് സെക്രട്ടറി മോഹനന്‍, വിനോദന്‍, സന്തോഷ്, പുരുഷോത്തമന്‍ എന്നിവരെയാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ജൂലൈ 21ന് രാത്രിയാണ് സംഭവം. ശങ്കരനെല്ലൂര്‍ പി.വി.എസ് കമ്പനിക്ക് സമീപത്തെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിനുനേരെയാണ് അക്രമം നടന്നത്. ഉടമ സനോജിന്‍െറ പരാതിയില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. പി.വി.എസ് കമ്പനിക്ക് സമീപം സി.പി.എം സ്ഥാപിച്ച കൊടിമരങ്ങള്‍ നശിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കടക്കുനേരെ അക്രമം നടന്നെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.