കേളകം: റബര്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ കൃഷിക്കാര്‍ക്കായി പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിനുള്ള കടമ്പകള്‍ ഏറുന്നു. വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് റബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് 300 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. റബര്‍ ഉല്‍പാദക സംഘങ്ങള്‍ മുഖേന പദ്ധതിയുടെ ആനുകൂല്യത്തിനായി ആയിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ഹെക്ടര്‍ വിസ്തൃതിയില്‍ കൃഷിയുള്ള കര്‍ഷകന് പ്രതിവര്‍ഷം 1800 കിലോ ഗ്രാം റബറിന്‍െറ ബില്ല് ഹാജരാക്കി ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, തുടര്‍ന്നുണ്ടായ മാറിമാറിയുള്ള പ്രഖ്യാപനങ്ങളാണ് കര്‍ഷകരെ വട്ടം കറക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഒരു ഹെക്ടര്‍ വിസ്തൃതിയില്‍ റബര്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ പ്രതിമാസം 150 കിലോഗ്രാം റബര്‍ വില്‍പന നടത്തിയതിന്‍െറ ബില്ല് വില്‍പന നടത്തിയ കടയില്‍ നിന്ന് വാങ്ങി സംഘങ്ങള്‍ മുഖേന റബര്‍ ബോര്‍ഡ്് ഓഫിസ് സാക്ഷ്യപ്പെടുത്തി നല്‍കാനായിരുന്നു ആദ്യ ഉത്തരവ്. പിന്നീട് അത് 75 കിലോഗ്രാമായി ചുരുക്കിയതാണ് വിവാദമായത്. 75 കിലോഗ്രാം വീതം റബര്‍ വില്‍പന നടത്തിയ ബില്ലുകള്‍ മാസത്തില്‍ രണ്ട് തവണയായി നല്‍കാനാണ് ഇപ്പോഴുള്ള പുതിയ നിര്‍ദേശം. പിന്നീട് ഒരു ഹെക്ടര്‍ വിസ്തൃതിയില്‍ നിന്ന് ഒന്നര ക്വിന്‍റല്‍ റബര്‍ ഷീറ്റ് വില്‍പന നടത്തി ബില്ല് ഹാജരാക്കിയവര്‍ ആനൂകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് നിജപ്പെടുത്തി പ്രഖ്യാപനമുണ്ടായി. അപേക്ഷയോടൊപ്പം നല്‍കിയ ബാങ്ക് അക്കൗണ്ടുകളില്‍ ആനുകൂല്യം നല്‍കാനാണ് പദ്ധതി. ഇത്തരത്തില്‍ കര്‍ഷകര്‍ ബില്ലുകള്‍ ഹാജരാക്കുകയും റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി ഓണ്‍ലൈനില്‍ രേഖപ്പെടുത്തുകയും ചെയ്തശേഷമുണ്ടായ തീരുമാനം കര്‍ഷകരെ നിരാശരാക്കി. റബര്‍ വിലയിടിവ് തുടരുന്നതിനാല്‍ സര്‍ക്കാറിന്‍െറ സഹായം ലഭിക്കുന്നതിനായി റബര്‍ സംഘങ്ങളെ സമീപിക്കുന്ന കര്‍ഷകരുടെ എണ്ണവും പെരുകിയിട്ടുണ്ട്. കര്‍ഷകരെ പരമാവധി പദ്ധതിയില്‍ നിന്ന് അകറ്റുന്നതിനുള്ള ബോധപൂര്‍വ നീക്കമാണിതെന്ന് ആരോപണമുണ്ട്. സര്‍ക്കാറിന്‍െറ മാറിമാറിയുള്ള തീരുമാനങ്ങളാണ് കര്‍ഷകരെ കുഴക്കുന്നത്. സംസ്ഥാനത്താകമാനമുള്ള രണ്ടായിരത്തിലേറെ റബറുല്‍പാദക സംഘങ്ങള്‍ മുഖേനയാണ് പദ്ധതി ആനുകൂല്യത്തിനായി കര്‍ഷകര്‍ അപേക്ഷിച്ച് കാത്തിരിക്കുന്നത്. ഇതിനിടെയാണ് തീരുമാനം മാറ്റിമറിച്ച് പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.