പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയില്‍ മേല്‍പാലം നിര്‍മാണത്തിന്‍െറ ഭാഗമായി റെയില്‍വേ ഗേറ്റ് അടച്ചു. വളപട്ടണം സി.ഐ ബാബുവിന്‍െറ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സന്നാഹത്തിന്‍െറ കാവലില്‍ രാവിലെ എട്ടുമണിക്കാണ് ഗേറ്റ് അടച്ചത്. വളപട്ടണം, കണ്ണപുരം സ്റ്റേഷനുകളിലെ പൊലീസിനെ കൂടാതെ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ ഒരു ബറ്റാലിയനും സ്ഥലത്തത്തെിയിരുന്നു. 10.30ന് ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിച്ചതോടെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍വേ ഗേറ്റിന് സമീപത്തെ റോഡ് ജെ.സി.ബി ഉപയോഗിച്ച് മുറിച്ചു തുടങ്ങി. ഇത് ആക്ഷന്‍ കമ്മിറ്റിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും തടയാനത്തെിയതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധിച്ച എട്ടുപേരെ അറസ്റ്റ് ചെയ്തു നീക്കി. കെ.കെ. നാസര്‍, നഹീം, വി.കെ. മഹമൂദ്, സി.പി. നൗഷാദ്, വി.കെ. അനസ്, ചിറമ്മല്‍ ഷാഫി, റഫീക്ക്, യു. രവീന്ദ്രന്‍ എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി, പി. ചന്ദ്രന്‍, സുരേഷ് പൊതുവാള്‍ എന്നിവര്‍ ഇടപെട്ട് ഇവരെ മൂന്നുമണിയോടെ ജാമ്യത്തിലെടുത്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പാപ്പിനിശ്ശേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ഗേറ്റ് അടച്ചിടാന്‍ താമസം നേരിടുന്നതിനാല്‍ നിര്‍മാണം ത്വരിതപ്പെടുത്താന്‍ സാധിക്കുന്നില്ളെന്നാണ് അധികൃതര്‍ പറയുന്നത്. എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഗേറ്റ് അടച്ചിടുന്നതെന്നും പ്രവൃത്തിയുടെ പുരോഗതിക്കു വേണ്ടി സഹകരിക്കണമെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ അഭ്യര്‍ഥിച്ചു. ജനങ്ങളുടെ താല്‍പര്യവും അപേക്ഷയും പരിഗണിച്ച് മൂന്നുകോടിയോളം രൂപ അനുബന്ധ റോഡുകളുടെ അറ്റകുറ്റപണിക്കായി കെ.എസ്.ടി.പി ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.