കീലേരിയുടെ 160ാം ജന്മദിനാഘോഷവും ഗുരുപൂജാ പുരസ്കാരദാനവും

തലശ്ശേരി: സര്‍ക്കസ് ആചാര്യന്‍ കീലേരി കുഞ്ഞിക്കണ്ണന്‍െറ 160ാം ജന്മദിനാഘോഷ ഭാഗമായി പ്രഗല്ഭ സര്‍ക്കസ് കലാകാരന്മാര്‍ക്കുള്ള ഗുരുപൂജാ പുരസ്കാര ദാനവും കീലേരിയുടെ ഓര്‍മക്കായി കെ.ടി.പി മുക്ക് റോഡിന് അദ്ദേഹത്തിന്‍െറ പേരിടല്‍കര്‍മവും നടത്തി. സാംസ്കാരിക മന്ത്രി കെ.സി. ജോസഫിന്‍െറയും കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയുടെയും അഭാവത്തില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍, സ്പോര്‍ട്സ് വകുപ്പ് സെക്രട്ടറി ശിവശങ്കര്‍, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ജെമിനി ശങ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും പുരസ്കാരദാനവും നിര്‍വഹിച്ചത്. കേരള സംഗീത നാടക അക്കാദമിയും സംസ്ഥാന സ്പോര്‍ട്സ് വകുപ്പും തലശ്ശേരി മുനിസിപ്പാലിറ്റിയും സംയുക്തമായാണ് കീലേരി കുഞ്ഞിക്കണ്ണന്‍െറ 160ാം ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സംബന്ധിച്ചു. സര്‍ക്കസിന്‍െറ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച 21 പേരെ പുരസ്കാരം നല്‍കി ആദരിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ സ്വാഗതവും സി.സി. അശോക്കുമാര്‍ നന്ദിയും പറഞ്ഞു. ചിറക്കര കെ.ടി.പി മുക്ക് മുതല്‍ കഞ്ഞിക്കല്‍ സോമില്‍ വരെയുള്ള റോഡിന് കീലേരിയുടെ പേരിടല്‍ കര്‍മം നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.