മട്ടന്നൂര്‍: നടുവനാടുണ്ടായ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സി.പി.എം നടുവനാട് ബ്രാഞ്ച് സെക്രട്ടറി വിപിന്‍രാജ് (28), ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയംഗം സജീഷ് (27) എന്നിവരെ ഇരുമ്പുവടികൊണ്ട് കാലിന് അടിയേറ്റ് പരിക്കേറ്റ നിലയില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ആര്‍.എസ്.എസ് മട്ടന്നൂര്‍ താലൂക്ക് പ്രചാര്‍ പ്രമുഖ് ജിതേഷിന്‍െറ വീടിനു നേരെയുണ്ടായ ബോംബേറില്‍ പരിക്കേറ്റ നിലയില്‍ അമ്മ എന്‍.കെ. ജാനകി (60), സഹോദര ഭാര്യ ആശാ രാജന്‍ എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരക്കു ശേഷമായിരുന്നു പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് രണ്ടു സി.പി.എം പ്രവര്‍ത്തകരെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്‍, മട്ടന്നൂര്‍ സി.ഐ ടി. ഉത്തംദാസ്, എസ്.ഐ കെ.എസ്. സുശാന്ത് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ വീടിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനപ്രകാരം ചാവശ്ശേരി, നടുവനാട് മേഖലയില്‍ ഹര്‍ത്താലാചരിച്ചു.രാത്രി ഒരുവീട്ടില്‍ ഒത്തുതീര്‍പ്പു സംബന്ധിച്ച് ചര്‍ച്ച നടക്കവെ മുപ്പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇരുമ്പുവടിയും വാളുകളുമായി ആക്രമിക്കുകയായിരുന്നുവെന്നും സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരേ നിരന്തരം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്നും സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി പി.പി. അശോകന്‍ പറഞ്ഞു. പ്രദേശത്ത് അശാന്തി സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സി.പി.എം ശ്രമം നടത്തുകയാണെന്നും കാളാന്തോട്, കൊട്ടൂര്‍ ഞാല്‍ പ്രദേശങ്ങളിലെ നിരവധി സംഭവങ്ങളില്‍ പരാതി നല്‍കിയിട്ടും പൊലീസിന്‍െറ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ളെന്നും ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹ് സി.കെ. രജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.