ജനസമ്പര്‍ക്കം: 1157 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു

കണ്ണൂര്‍: ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലയുടെ സമഗ്ര വികസനത്തിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 19 ഇന പരിപാടികള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം 1157.05 കോടി രൂപ അടങ്കലിന്‍െറ പദ്ധതി ശിപാര്‍ശ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍, പയ്യന്നൂര്‍ താലൂക്കിന് 50 കോടി, മേലെചൊവ്വ-പുതിയതെരു ഫൈ്ളഓവര്‍ നിര്‍മാണം 70 കോടി, മാഹി - തലശ്ശേരി ബൈപാസ് പ്രവൃത്തി 250 കോടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രത്തിന് 3.5 കോടി, ആറളം കോളനി സമഗ്ര വികസനത്തിന് 167.9 കോടി, അഴീക്കല്‍ കപ്പല്‍ അറ്റകുറ്റപ്പണിശാലക്ക് 50 കോടി, കാട്ടാമ്പള്ളി ടൂറിസം സര്‍ക്യൂട്ടിന് 50 കോടി, വെള്ളോറയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 53 കോടി, കണ്ണൂര്‍ ഐ.ടി പാര്‍ക്കിന് 100 കോടി, ഹില്‍ ഹൈവേയില്‍ 58 കി.മി റോഡിന് 140 കോടി, പയ്യന്നൂരില്‍ പൂരക്കളി അക്കാദമിക്ക് ഒരുകോടി, കണ്ണൂരില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന് 23 കോടി, ചെമ്പന്തൊട്ടി കുടിയേറ്റ മ്യൂസിയ നിര്‍മാണത്തിന് ഒരു കോടി, കേന്ദ്രീയ വിദ്യാലയത്തിന് എട്ടേക്കര്‍ ഭൂമി ലഭ്യമാക്കാന്‍ 4.65 കോടി, കൊടുവള്ളി റെയില്‍വേ മേല്‍പാല നിര്‍മാണത്തിന് 50 കോടി, നടാല്‍ താഴെചൊവ്വ പുതിയ മേല്‍പാലത്തിന് 70 കോടി, തലശ്ശേരി-വളവുപാറ റോഡ് പദ്ധതിക്ക് 70 കോടി, പയ്യാമ്പലം ശ്മശാനം നവീകരണത്തിന് മൂന്ന് കോടി എന്നിങ്ങനെയാണ് അടങ്കല്‍ തയാറാക്കിയത്. ജനസമ്പര്‍ക്ക പരിപാടിയില്‍ ചികിത്സാ ധനസഹായത്തിന് ലഭിച്ച മുഴുവന്‍ അപേക്ഷകളിലും നടപടി സ്വീകരിച്ചതായും മറ്റ് അപേക്ഷകളില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു വരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.