പാനൂര്‍: കല്ലിക്കണ്ടി എന്‍.എ.എം കോളജ് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൂത്തുപറമ്പ് നിയോക മണ്ഡലം മുസ്ലിംലീഗില്‍ അസ്വാരസ്യമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഏറെ വീറും വാശിയുമോടെ നടന്ന തെരഞ്ഞടുപ്പില്‍ നിലവില്‍ മണ്ഡലത്തില്‍ മേധാവിത്വമുണ്ടെന്ന് കരുതപ്പെടുന്ന വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. പി.എ. റഹ്മാന്‍ പ്രസിഡന്‍റായും കെ.എം. സൂപ്പി സെക്രട്ടറിയുമായാണ് പുതിയ ഭരണസമിതി നിലവില്‍ വന്നത്. പി.കെ. കുഞ്ഞബ്ദുല്ല ഹാജി, ടി. അബൂബക്കര്‍, ടി. കലന്തന്‍, ആര്‍. അബ്ദുല്ല (വൈസ് പ്രസിഡന്‍റുമാര്‍), പി.പി. ഹമീദ്, ഡോ. പുത്തൂര്‍ മുസ്തഫ, സമീര്‍ പറമ്പത്ത്, വി. ഹാരിസ്, ടി.പി. മുസ്തഫ (ജോയന്‍റ് സെക്രട്ടറിമാര്‍), അടിയോട്ടില്‍ അഹമ്മദ് (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മുസ്ലിം ലീഗിന് നിര്‍ണായക സ്വാധീനമുള്ള മുസ്ലിം എജുക്കേഷനല്‍ ഫൗണ്ടേഷന്‍റ കീഴിലാണ് കോളജ്. വിഭാഗീയത രൂക്ഷമായതോടെ കോടതി ഇടപെട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തിയത്. കോടതി നിയമിച്ച അഡ്വ. കെ.കെ. പ്രസാദിന്‍െറ മേല്‍നോട്ടത്തില്‍ പൊലീസ് സംരക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാ ലീഗ് നേതൃത്വങ്ങള്‍ വരെ ഇടപെട്ടിരുന്നു. ഏറ്റവുമൊടുവില്‍ അബ്ദുറഹ്മാന്‍ കല്ലായിയുടെ മധ്യസ്ഥതയില്‍ ഇരു വിഭാഗങ്ങളില്‍നിന്നുമായി 50 പേരുടെ പാനല്‍ തയാറാക്കി സമവായത്തിനും വഴിയൊരുക്കി. ഇതനുസരിച്ച് ബാക്കിയുള്ളവര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനായിരുന്നു ധാരണ. എന്നാല്‍, ഒരു വിഭാഗത്തിലെ 12 പേര്‍ പത്രിക പിന്‍വലിക്കാതിരുന്നതോടെ ഈ ശ്രമവും പാഴായി. ഇതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലിലത്തെിയത്. സമവായത്തിനെതിരായി ചില അംഗങ്ങള്‍ പ്രവര്‍ത്തിച്ചതിലുള്ള രോഷമാണ് തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് വിലയിരുത്തുന്നു. ഒൗദ്യോഗിക വിഭാഗത്തിലെ മൂന്ന് പ്രമുഖര്‍ പരാജയപ്പെട്ടു. നിലവിലെ മണ്ഡലം പ്രസിഡന്‍റ് 49ാമനായാണ് പാനലിലത്തെിയത്. തെരഞ്ഞെടുക്കപ്പെട്ട 50 പേരില്‍ ഗ്രൂപ്പിനതീതമായ ലീഗ് പ്രവര്‍ത്തകര്‍ ഏറെയുണ്ട്. ഇത് മണ്ഡലത്തില്‍ ഗ്രൂപ്പിനതീതമായ നേതൃത്വം ഉണ്ടാവണമെന്ന സൂചന നല്‍കുന്നതായും പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.