സഹപാഠികളുടെ കൈത്താങ്ങില്‍ ശ്രീശാന്തിന് വീടൊരുങ്ങുന്നു

പഴയങ്ങാടി: മഴയും കാറ്റും ഭയന്ന് ഓലക്കുടിലില്‍ അന്തിയുറങ്ങുന്ന ശ്രീശാന്തിനും കുടുംബത്തിനും സഹപാഠികളുടെ കാരുണ്യ സ്പര്‍ശത്തില്‍ വീടൊരുങ്ങുന്നു. മാട്ടൂല്‍ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ശ്രീശാന്ത് ആറുതെങ്ങിനടുത്ത് അമ്മ ഉഷക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം ഓലമേഞ്ഞ കുടിലിലാണ് താമസം. സ്കൂളിലെ എന്‍.എസ്.എസിന്‍െറ കീഴിലാണ് സഹപാഠികള്‍ കൂട്ടുകാരന് ഭവനമൊരുക്കുന്നത്. കഷ്ടപ്പെട്ട് സ്വരൂപിച്ചെടുത്ത പണമുപയോഗിച്ച് ഹൈസ്കുളിനുസമീപം അഞ്ച് സെന്‍റ് സ്ഥലമെടുത്ത് വീടിന് തറകെട്ടി നിര്‍മാണം തുടരുന്നതിനിടയിലാണ് അച്ഛന്‍ ശ്രീധരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കുടുംബത്തിന്‍െറ വീടെന്ന സ്വപ്നം പൊലിയുകയായിരുന്നു. തുടര്‍ന്ന് സ്കൂളിലെ അമ്പതോളം വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എന്‍.എസ്.എസ് രംഗത്തത്തെുകയായിരുന്നു. എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ജോസ് ജോബ്, യൂനിറ്റ് ലീഡര്‍ സ്നേഹ, അധ്യാപികമാരായ സുസ്മിത, പ്രിയ എന്നിവരുടെ നിര്‍ലോഭ സഹകരണത്തോടെ സുമനസ്സുകളെ കണ്ടത്തെി ഫണ്ട് സ്വരൂപിച്ച് വീടിന്‍െറ നിര്‍മാണ ജോലി പുനരാംരംഭിച്ചു. സ്കൂള്‍ അവധി ദിനമായ ശനിയാഴ്ച മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ജോലിയില്‍ തൊഴിലാളികള്‍ക്കൊപ്പം ജോലിക്കാരായി വിദ്യാര്‍ഥികളും അണിചേര്‍ന്നു. തങ്ങളുടെ കൂട്ടുകാരന്‍െറയും കുടുംബത്തിന്‍െറയും സ്വപ്നം സഫലമാക്കാന്‍, നിര്‍മാണ ജോലികള്‍ വേഗം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണിവര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.