തൃക്കരിപ്പൂര്‍: കഞ്ചാവ് വില്‍പനക്കാരുടെ കണ്ണികള്‍ തൃക്കരിപ്പൂരില്‍ വേരുറപ്പിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് നീലേശ്വരം റേഞ്ച് എക്സൈസ് ഇസ്പെക്ടര്‍ എ. മാലിക്കിന്‍െറ നേതൃത്വത്തില്‍ എക്സൈസ് സംഘം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തി. അന്യ ദേശത്തുനിന്നും പാക്കറ്റുകളില്‍ കഞ്ചാവ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞായിരുന്നു എക്സൈസ് സംഘം തൃക്കരിപ്പൂരില്‍ എത്തിയത്. ട്രെയിനിലത്തെുന്നവരെ നിരീക്ഷിച്ച സംഘം പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡ് ഉണ്ടാവുമെന്നും അവര്‍ അറിയിച്ചു. അസി. എക്സൈസ് ഓഫിസര്‍ എം.വി. ബാബുരാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.വി. രാജീവന്‍, സി.കെ.വി. സുരേഷ്, കെ. പ്രസാദ്, പി. മനോജ്കുമാര്‍, പി. രാജീവന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. മംഗളൂരു, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍നിന്നാണ് തൃക്കരിപ്പൂരില്‍ കഞ്ചാവ് എത്തുന്നത്. കാരിയര്‍മാരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഓണക്കാലത്തെ മദ്യവേട്ടക്കൊപ്പംതന്നെ കഞ്ചാവ് വിതരണവും തടയുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.