നടുവില്‍: കടയില്‍ നിന്ന് 15,000 രൂപയുടെ വസ്ത്രം വാങ്ങി വണ്ടിച്ചെക്ക് നല്‍കി വ്യാപാരിയെ കബളിപ്പിച്ചു. നടുവില്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുലരി ടെക്സ്റ്റൈല്‍സില്‍ നിന്നാണ് രണ്ടംഗ സംഘം കുട്ടികളുടേതുള്‍പ്പെടെയുള്ള വസ്ത്രം വാങ്ങി ചെക്ക് നല്‍കിയത്. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയതോടെയാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് കടയുടമക്ക് മനസ്സിലായത്. തുടര്‍ന്ന് ഇയാള്‍ കുടിയാന്മല പൊലീസില്‍ പരാതി നല്‍കി. കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ.ടി.എം കൗണ്ടറില്‍ പണമില്ലാത്തതിനാല്‍ ചെക്ക് നല്‍കിയാല്‍ മതിയോ എന്നാരാഞ്ഞായിരുന്നു ഇയാള്‍ ചെക്ക് നല്‍കിയത്. പ്രശ്നമെന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാന്‍ നിര്‍ദേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നെങ്കിലും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. സംഘമത്തെിയ സ്കോര്‍പിയോ വാഹനത്തിന്‍െറ നമ്പറും വ്യാജമാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ചെറുപുഴ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ സംഘത്തലവന്‍ മുഹമ്മദ് എന്നായിരുന്നുവത്രെ പേര് പറഞ്ഞിരുന്നത്. സമാന രീതിയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇവരെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.