അജ്മലിന് വീടൊരുക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കും

അഞ്ചരക്കണ്ടി: ഒളിമ്പിക്സ് ജേതാവ് മുഹമ്മദ് അജ്മലിന്‍െറ പുതിയ വീടെന്ന സ്വപ്നത്തിന് നാട്ടുകാരുടെയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെയും കൈത്താങ്ങ്. അമേരിക്കയില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സ് ഹാന്‍ഡ്ബാള്‍ മത്സരത്തില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ നേടിയ മുഹമ്മദ് അജ്മല്‍ ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് ഉമ്മക്കും സഹോദരിക്കുമൊപ്പം താമസിക്കുന്നത്. വെള്ളിയാഴ്ച വെണ്‍മണല്‍ നിവാസികള്‍ അജ്മലിന് ഉജ്ജ്വല വരവേല്‍പ് നല്‍കിയിരുന്നു. സ്വീകരണ യോഗത്തിലത്തെിയ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും വാര്‍ഡ് മെംബറും നാട്ടുകാരും ചേര്‍ന്നാണ് അജ്മലിന് പുതിയ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ രംഗത്തത്തെിയത്. ആഗസ്റ്റ് 16ന് വെണ്‍മണലില്‍ നാട്ടുകാരും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും സ്വീകരണമൊരുക്കുന്നുണ്ട്. മുഹമ്മദ് അജ്മലിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ചാല ശാന്തിദീപം സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജലറാണി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.