അഞ്ചരക്കണ്ടിയില്‍ വില്ളേജ് ഓഫിസറില്ലാത്തത് ദുരിതമാകുന്നു

അഞ്ചരക്കണ്ടി: വില്ളേജ് ഓഫിസര്‍ ഇല്ലാത്തത് വിവിധ ആവശ്യങ്ങള്‍ക്കായി അഞ്ചരക്കണ്ടി വില്ളേജ് ഓഫിസിലത്തെുന്നവര്‍ക്ക് ദുരിതമായി. രണ്ടു മാസമായി ഇവിടെ വില്ളേജ് ഓഫിസറില്ല. അതിനാല്‍ പലര്‍ക്കും നികുതിയടക്കാന്‍ പ്രയാസമായി. കേരഗ്രാമം പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്ക് അപേക്ഷയുടെ കൂടെ നികുതി രസീത് സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. ആഗസ്റ്റ് രണ്ടായിരുന്നു അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാല്‍, വില്ളേജ് ഓഫിസറുടെ അഭാവം കാരണം മുഴുവന്‍ അപേക്ഷകര്‍ക്കും കേരഗ്രാമം പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ളെന്ന് പരാതിയുണ്ട്. വില്ളേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി.എമ്മുമായി ചര്‍ച്ച നടത്തിയതിനെതുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. വിവിധ സ്കോളര്‍ഷിപ് ആവശ്യങ്ങള്‍ക്ക് വില്ളേജ് ഓഫിസിലത്തെുന്ന വിദ്യാര്‍ഥികളാണ് ഓഫിസറില്ലാത്തതിനാല്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. വില്ളേജ് ഓഫിസറെ ഉടന്‍ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.