തലശ്ശേരി: സര്‍ക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍െറ 160ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പഴയകാല സര്‍ക്കസ് കലാകാരന്മാരെ ആദരിക്കുന്നു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തലശ്ശേരിയില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. കേരള സംഗീതനാടക അക്കാദമി, സംസ്ഥാനസര്‍ക്കാര്‍ കായികവകുപ്പ്, തലശ്ശേരി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജന്മദിനത്തിന്‍െറ തലേദിവസമായ ആഗസ്റ്റ് 11നാണ് ആഘോഷപരിപാടികള്‍. തലശ്ശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ എന്നിവര്‍ സംബന്ധിക്കും. സര്‍ക്കസിലെ 11 ഇനങ്ങളില്‍ മികവുതെളിയിച്ച 21 കലാകാരന്മാരെയാണ് ആദരിക്കുന്നത്. ഫലകവും പ്രശസ്തിപത്രവും 10,000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. ജന്മവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സര്‍ക്കസും തലശ്ശേരിയും ബന്ധപ്പെടുത്തി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നിലെ ഗുണ്ടര്‍ട്ട് പ്രതിമക്കടുത്തായി കീലേരി കുഞ്ഞിക്കണ്ണന്‍െറ ശില്‍പവും പൂങ്കാവനവും ഒരുക്കാന്‍ ആലോചനയുണ്ട്. മറ്റു കലാകാരന്മാര്‍ക്ക് ലഭിക്കുന്നതുപോലെ സര്‍ക്കസ് കലാകാരന്മാര്‍ക്ക് വര്‍ഷംതോറും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് സംഗീതനാടക അക്കാദമി ചെയര്‍മാന്‍ ഡോ. സൂര്യകൃഷ്ണമൂര്‍ത്തി അറിയിച്ചു. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളായ കലാകാരന്മാര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ ഡോ. സൂര്യകൃഷ്ണമൂര്‍ത്തി, നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍, ജെമിനി ശങ്കരന്‍, പുഞ്ചയില്‍ നാണു, വി.എ. നാരായണന്‍, സി.കെ. ഹരിദാസന്‍, ശ്രീധരന്‍ ചമ്പാട്, റവ. ഡോ. ജി.എസ്. ഫ്രാന്‍സിസ്, സി.സി. അശോകന്‍, ഇ. രവീന്ദ്രന്‍, വി. രഘുനാഥ്, അഡ്വ. സി.ടി. സജിത്ത്, ഡി.ജെ. ജെയിംസ്, വി.എം. സുകുമാരന്‍, എം.സി. ധനഞ്ജയന്‍ എന്നിവര്‍ സംബന്ധിച്ചു. ജൂണ്‍ 21ന് തലശ്ശേരിയില്‍ സംഘാടകസമിതി രൂപവത്കരിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ (ചെയര്‍), ആമിന മാളിയേക്കല്‍ (ജന. കണ്‍), സൂര്യകൃഷ്ണമൂര്‍ത്തി (കണ്‍), ജമിനി ശങ്കരന്‍ (രക്ഷാധികാരി) എന്നിവരാണ് ഭാരവാഹികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.