ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലിനിടെ വാക്കേറ്റം

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ സംബന്ധിച്ചുണ്ടായ വാക്കേറ്റവും സംഘർഷവും മൂലം ബുധനാഴ്ച ഉച്ചവരെ കാർഡ് പുതുക്കൽ സ്തംഭിച്ചു. മുമ്പ് ഒാരോ വാർഡിലും രണ്ട് ദിവസങ്ങളിലായാണ് പുതുക്കൽ. എന്നാൽ, ഇതിന് ചുക്കാൻ പിടിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാർ സെർവർ തകരാർ ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഓഫിസിന് സമീപത്തെ ലൈബ്രറി ഹാളിലേക്ക് എല്ലാ വാർഡിലെയും ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. നാല് വാർഡുകളിലുള്ളവരെ ഒരുമിച്ച് വിളിച്ചതോടെ നാനൂറോളം ആളുകൾ തടിച്ചുകൂടി. രാവിലെ എട്ട് മുതൽ ക്യൂവിൽ നിന്നവരും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, സ്വകാര്യ കമ്പനി അധികൃതർ എത്തി നൂറുപേർക്ക് മാത്രം ടോക്കൺ നൽകി. ഇതേ തുടർന്ന് ബാക്കി ഉണ്ടായിരുന്നവർ ബഹളംവെക്കുകയായിരുന്നു. നെടുങ്കണ്ടം പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പിന്നീട് ഉച്ചക്ക് ശേഷമാണ് ടോക്കൺ ലഭിച്ചവർക്ക് കാർഡ് പുതുക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.