വ്യക്തികളെ ​നേരിട്ടുകണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും ജോയ്സ് ജോര്‍ജ്

ചെറുതോണി: ജോയ്സ് ജോര്‍ജിൻെറ പൊതുപര്യടനത്തിനു സമാപനം കുറിച്ചെങ്കിലും ക്ഷീണം മാറ്റിെവച്ച് തൊടുപുഴയുടെ നഗരഭാ ഗങ്ങളിലും ചെപ്പുകുളം ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലും ജോയ്സ് ജോര്‍ജ് വ്യാഴാഴ്ച ഓട്ടപ്രദക്ഷിണം നടത്തി. സുഹൃത്തുക്കളെയും അഭിഭാഷക വൃത്തിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരെയുമെല്ലാം ഒരുവട്ടംകൂടി അദ്ദേഹം കണ്ടു. ഒട്ടേറെ സ്ഥാപനങ്ങളില്‍ ഓടിയെത്തി ഒരിക്കല്‍കൂടി പിന്തുണ ചോദിച്ചു. ജില്ലയുടെ രാഷ്ട്രീയ സിരാകേന്ദ്രമായ തൊടുപുഴയില്‍ പര്യടനദിവസങ്ങളിലെല്ലാം ജോയ്സ് ജോര്‍ജിന് വന്‍ വരവേൽപാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കുന്ന തൊടുപുഴയിലെ എല്‍.ഡി.എഫ് നേതൃത്വവുമായും സ്ഥാനാർഥി കൂടിക്കാഴ്ച നടത്തി. പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയും തുടര്‍പ്രവര്‍ത്തനം കൂട്ടായി ആശയവിനിമയം നടത്തിയുമാണ് പിരിഞ്ഞത്. പര്യടനവേളയില്‍ പോകാന്‍ കഴിയാതിരുന്ന ചെപ്പുകുളത്തും സ്ഥാനാർഥിയെത്തിയത് ജനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കി. വൈകീട്ടോടെ ഇടുക്കിയിലേക്ക് പുറപ്പെട്ടു. ദുഃഖവെള്ളിയാഴ്ച ഇടവക പള്ളിയായ വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.