ചെറുതോണി: പ്രളയത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടമായി ഉപജീവനം മുട്ടിയവരെ അധികൃതർ ബുദ്ധിമുട്ടിക്കുന്നു. രൂപേഷിെ ൻറ സ്റ്റേഷനറിക്കട, ഷിജി സെബാസ്റ്റ്യെൻറ പലചരക്കുകട, സുരേന്ദ്രെൻറ തട്ടുകട, പവിത്രെൻറ പത്രം ഏജൻസി ഒാഫിസ് എന്നിവയാണ് മെഴുകുതിരി വെട്ടത്തിൽ പ്രവർത്തിക്കുന്നത്. ചെറുതോണി ടൗണിൽ ജില്ല പഞ്ചായത്തിെൻറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വൈദ്യുതി ഇല്ലാത്തതിനാൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. പ്രളയത്തിനുശേഷം കടമുറികൾ നന്നാക്കിക്കൊടുക്കാൻ ജില്ല പഞ്ചായത്ത് തയാറായില്ല. വണ്ണപ്പുറം പഞ്ചായത്തിൽ ഹരിതകർമ സേന വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിൽ ഹരിതകർമ സേനയുടെ പ്രവർത്തനം ആരംഭിച്ചു. ഹരിതകർമ സേന പ്രവർത്തകർ കഴുകി ഉണക്കിയ പ്ലാസ്റ്റിക് ശേഖരിക്കാൻ എല്ലാ മാസവും വീടുകളിലെത്തും. നിശ്ചിതതുക ഈടാക്കുന്നതാണ്. പ്ലാസ്റ്റിക്കുകൾ കൂടാതെ അജൈവ മാലിന്യവും ശേഖരിക്കും. പ്ലാസ്റ്റിക് പൊതുനിരത്തിൽ കത്തിച്ചാൽ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.