* 72 പുതിയ അതിഥികള്‍ മൂന്നാർ: വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ രാജമല സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ഫെബ ്രുവരി ആദ്യവാരത്തോടെയാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വരയാടിൻ കുട്ടികള്‍ക്ക് സംരക്ഷണം ഏര്പ്പെടുത്തുന്നതിെൻറ ഭാഗമായാണ് പാര്‍ക്ക് അടച്ചിട്ടത്. മാര്‍ച്ച് 20ന് പാര്‍ക്ക് തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സമയം നീട്ടി. 72 പുതിയ അതിഥികള്‍ പിറന്നതായാണ് പ്രഥമിക നിഗമനമെങ്കിലും എണ്ണം വര്‍ധിക്കാന്‍ ഇടയുള്ളതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി പറഞ്ഞു. മേയ് ആദ്യവാരത്തോടെ നടക്കുന്ന കണക്കെടുപ്പിലൂടെ മാത്രമേ മൂന്നാര്‍ മേഖലയില്‍ എത്ര വരയാടിന്‍ കുട്ടികള്‍ പിറന്നെന്ന് അറിയാന്‍ കഴിയുകയുള്ളു. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോല നാഷനല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയൽ, മറയൂര്‍, മാങ്കുളം, കൊളുക്കുമല എന്നിവിടങ്ങളിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലെ 31 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വേ പൂര്‍ത്തിയാകുന്നതോടെ വരയാടിന്‍ കുട്ടികളുടെ എണ്ണം കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം രാജമലയില്‍ മാത്രം 69 കുട്ടികള്‍ പിറന്നിരുന്നു. 2018ലെ കണക്കുകള്‍ അനുസരിച്ച് മൂന്നാര്‍ മേഖലയില്‍ 1101 വരയാടുകളാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.