കട്ടപ്പനയിൽ സ്​കൂൾ പരിസരം കേന്ദ്രീകരിച്ച്​ കഞ്ചാവ്​ വിൽപന

കട്ടപ്പന: എട്ടു ദിവസത്തിനിടെ കട്ടപ്പനയിൽ സ്കൂൾ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയതിന് അറസ്റ്റിലായ ത് ഒമ്പതു പേർ. സംഭവത്തിൽ പ്രതികളായ തമിഴ്നാട് ഉത്തമപാളയം രാജാക്കംപെട്ടി സ്വദേശി നവനീത് (19), തങ്കമണി നീലിവയൽ പുത്തൻപുരയ്ക്കൽ വിപിൻ (23), കട്ടപ്പന വെള്ളയാംകുടി നടുത്തൊട്ടി വിബിൻ (30), ഇരട്ടയാർ ഓലിക്കര പ്രവീൺ ജോസഫ് (30), ഇരട്ടയാർ ശാന്തിഗ്രാം കുറുമ്പനാടംപറമ്പിൽ വീനിത് (19), തിരുവനന്തപുരം കുന്നുകര കുനാപുറത്ത് മഞ്ചിത് (33), കൊച്ചറ പ്ലാത്തേരിയിൽ പ്രശാന്ത് (26), കട്ടപ്പന തെക്കേമുറിയിൽ കുഞ്ഞുമോൻ (37), ഭരണങ്ങാനം അടക്കാപറമ്പിൽ സുരേഷ് കുമാർ (35) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളിൽനിന്ന് 10 മുതൽ 25ഗ്രാംവരെയുള്ള കഞ്ചാവ് പൊതികൾ പിടിച്ചെടുത്തു. തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. കേരളത്തിൽ പണിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ചാണ് കഞ്ചാവ് കട്ടപ്പനയിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഇത് പൊതികളാക്കി ടൗണുകളിലും സ്കൂൾ പരിസരങ്ങളും കേന്ദ്രീകരിച്ച് വിൽപന നടത്തും. കട്ടപ്പന സി.ഐ അനിൽകുമാർ, എസ്.ഐ കിരൺ, എ.എസ്.ഐ സാബു തോമസ്, ബിനോയ് എബ്രഹാം, വനിത എസ്.ഐ ജീനാമ്മ, കെ.പി. ബിന്ദു, ജാൻസി മാത്യു തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.