കുമളി: ജനിച്ച് ദിവസങ്ങൾ മാത്രമായ കുഞ്ഞിെൻറ മൃതദേഹം പൊക്കിൾക്കൊടിപോലും മുറിക്കാതെ തോട്ടിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ജീർണിച്ച് തുടങ്ങിയതിനാൽ കുട്ടി, ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കുമളി ടൗണിനു സമീപത്തുകൂടി ഒഴുകുന്ന ഒന്നാംമൈൽ-കുളത്തുപാലം തോട്ടിൽനിന്ന് ബുധനാഴ്ച രാവിലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. തോട്ടിൽ കളിപ്പാട്ടം കിടക്കുന്നതായി തോന്നിയ നാട്ടുകാരിൽ ചിലർ ഇത് എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുഞ്ഞിെൻറ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ മൂന്നുദിവസത്തിനും ശേഷമാകും പോസ്റ്റ്മോർട്ടം നടപടികൾ. കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.