നാല്​ കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

കുമളി: തമിഴ്നാട്ടിലെ കമ്പത്തുനിന്ന് മട്ടാഞ്ചേരിക്ക് കൊണ്ടുപോയ നാല് കിലോ കഞ്ചാവ് കുമളിയിൽ എക്സൈസ് അധികൃതർ പിടികൂടി. രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് മുഹമ്മദ് സുൽഫിക്കർ (23), ചക്കുകരങ്ങല അൻസൽഷാ (20) എന്നിവരാണ് പിടിയിലായത്. ഇരുവരും പ്ലംബർ, വെൽഡിങ് തൊഴിലാളികളാണ്. എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘുവി​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ചന്ദ്രൻകുട്ടി, ഡി. സതീഷ് കുമാർ, രാജ് കുമാർ, രവി, ഷാഫി, അനീഷ്, ദേവദാസ്, രാജീവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കമ്പത്തുനിന്ന് കുമളിക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലെ പരിശോധനക്കിടെയാണ് ഇരുവരും കഞ്ചാവുമായി കുടുങ്ങിയത്. 35,000 രൂപക്ക് കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവ് മട്ടാഞ്ചേരിയിലെത്തിച്ച് ചില്ലറ വിൽപനയായിരുന്നു ലക്ഷ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതികളെ വ്യാഴാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.