കട്ടപ്പന: ബ്ലോക്ക് പഞ്ചായത്തിെൻറ 2017-18 വാർഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. 13.39 കോടി അടങ്കൽ തുകയുള്ള വാർഷിക പദ്ധതിയിൽ ജനറൽ വിഭാഗത്തിൽ 684.85 ലക്ഷം രൂപയും പ്രത്യേക ഘടകപദ്ധതിയിൽ 136.43 ലക്ഷം രൂപയും പട്ടിക വർഗ ഉപപദ്ധതിയിൽ 63.39 ലക്ഷം രൂപയും ഉൾപ്പെടെ പദ്ധതി വിഹിതത്തിൽ 884.67 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. മെയിൻറനൻസ് ഗ്രാൻറ് ഇനത്തിൽ 88.22 ലക്ഷം രൂപയും ബാങ്ക് വായ്പക്കായി 3.50 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഭവനനിർമാണത്തിന് 261 ലക്ഷം രൂപയാണ്. ആർദ്രം പദ്ധതിയിൽ പെടുത്തി വൃക്ക രോഗികൾക്ക് ധന സഹായം, അംഗപരിമിതർക്ക് മുച്ചക്ര വാഹനം നൽകൽ എന്നിവക്കായി 81.12 ലക്ഷം രൂപയും മഴക്കൊയ്ത്ത് പദ്ധതികളിലൂടെ കുളങ്ങളുടെ നവീകരണത്തിനായി 90 ലക്ഷവും ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പേപ്പർ സഞ്ചികളുടെ നിർമാണം, സമഗ്ര കൃഷി വികസനം എന്നിവക്കായി 63.92 ലക്ഷവും വനിത സൗഹൃദ പദ്ധതികൾക്കായി 88.46 ലക്ഷം രൂപയും വകയിരുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി ജോളി, വൈസ് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ്, സെക്രട്ടറി പി.എ. മുഹമ്മദ് സലീം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.