സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ന്യ​മാ​യി ആ​ന​യി​റ​ങ്ക​ൽ തൂ​ക്കു​പാ​ലം

രാജാക്കാട്: തെക്കിെൻറ കശ്മീരായ മൂന്നാറിനോട് ചേർന്നുകിടക്കുന്ന ആനയിറങ്കല്‍ ജലാശയത്തിലെ തൂക്കുപാലം സഞ്ചാരികൾക്ക് ഇന്നും അന്യമാണ്. കണ്ണൻ ദേവൻ കമ്പനിയുടെ പെരിയകനാല്‍ ന്യൂ ഡിവിഷനിലാണ് തൂക്കുപാലം സ്ഥിതിചെയ്യുന്നത്. 200 വർഷങ്ങൾക്ക് മുമ്പ് ഇടുക്കിയുടെ മലനിരകളില്‍ ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനി തേയില കൃഷികള്‍ അരംഭിച്ചപ്പോള്‍ മതികെട്ടാൻചോല, സൂര്യനെല്ലി, ബി.എല്‍ റാം തുടങ്ങിയ മലനിരകളില്‍നിന്ന് മഴവെള്ളം ഒഴുകിയെത്തുന്ന തോടുകൾക്ക് കുറുകെയാണ് ഈ പാലം നിർമിച്ചത്. കണ്ണന്‍ദേവന്‍ മലനിരകളില്‍നിന്ന് നുള്ളിയെടുത്ത കൊളുന്ത് പെരിയകനാല്‍ ഫാക്ടറിയിലേക്ക് എത്തിക്കുന്നതിനുള്ള എളുപ്പമാർഗമായിട്ടാണ് ബ്രിട്ടീഷ് എൻജിനീയർമാർ ഈ പാലം നിർമിച്ചത്. കപ്പല്‍ മാർഗം ഇന്ത്യയില്‍ എത്തിച്ച ഉരുക്ക് വടത്തിലാണ് തൂക്കുപാലം തീർത്തിരിക്കുന്നത്. പച്ച പരവധാനി വിരിച്ച തേയില ചരിവുകൾക്കിടയില്‍ ബ്രിട്ടീഷ് കൈയൊപ്പ് പതിഞ്ഞ പാലത്തിന് ഏകദേശം 100 മീറ്ററോളം നീളംവരും. കാട്ടാനശല്യം രൂക്ഷമായ കാലത്ത് തൊഴിലാളികൾക്ക് പെെട്ടന്ന് ലയങ്ങളിലേക്ക് എത്തുന്നത്തിനുള്ള മാർഗം കൂടിയാണിത്. 1963ല്‍ ആനയിറങ്കല്‍ അണക്കെട്ട് നിർമിച്ചതോടെ ഈപാലം ജലാശയത്തിന് കുറുകെയായി മാറി. തുടർന്ന് വാഹനങ്ങളില്‍ കൊളുന്ത് ഫാക്ടറിയില്‍ എത്തിക്കാന്‍ അരംഭിച്ചതോടെ ചരിത്ര സ്മാരകം ഉപേക്ഷിച്ചമട്ടായി. നിലവില്‍ തൊഴിലാളികള്‍ ലയങ്ങളിലേക്ക് മടങ്ങുന്നതിന് മാത്രമാണ് തൂക്കുപാലം ഉപയോഗിക്കുന്നത്. ആനയിറങ്കല്‍ ജലാശയം നിറഞ്ഞുകിടക്കുമ്പോള്‍ പാലത്തിലൂടെയുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറെ ആസ്വദിക്കാനാകും. നിലവില്‍ ഈ ചരിത്ര സ്മാരകം അപകടാവസ്ഥയിലാണ്. കമ്പികള്‍ പലതും പൊട്ടിയ അവസ്ഥയിലാണ്. സ്വകാര്യ കമ്പനിയുടെ അധീനതയില്‍ ആയതിനാല്‍ വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല. തൂക്കുപാലത്തിെൻറ പ്രാധാന്യം മനസ്സിലാക്കി സംരക്ഷിക്കാനോ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനോ അധികൃതർ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.