ഇടമലക്കുടിയിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ളീപ്പിങ് ബാഗും മഴക്കോട്ടും

തൊടുപുഴ: പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഇടമലക്കുടിയിലേക്ക് ദിവസങ്ങള്‍ക്ക് മുമ്പേ ഉദ്യോഗസ്ഥര്‍ പുറപ്പെട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ കാല്‍നടയായി ഉദ്യോഗസ്ഥര്‍ക്ക് ഇടമലക്കുടിയിലത്തെുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍, മൂന്നു മാസം മുമ്പാണ് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയില്‍ വാഹനമത്തെിയത്. നേരത്തേ പെട്ടിമുടിയില്‍നിന്ന് 16 കി.മീ നടന്നായിരുന്നു ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇടമലക്കുടിയില്‍ എത്തിയിരുന്നത്. എന്നാല്‍, വാഹന സൗകര്യം ഉണ്ടായതോടെ ഉദ്യോഗസ്ഥര്‍ ഇക്കുറി മറ്റിടങ്ങളിലേതുപോലെ 15നാണ് ഇടമലക്കുടിയിലേക്ക് തിരിച്ചത്. മൂന്നു ബൂത്തുകളാണ് ഇടമലക്കുടിയിലുള്ളത്. ഇതില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മുളകുതറ ബൂത്തിലേക്ക് മുന്‍ തെരഞ്ഞെടുപ്പുകളില്‍ തമിഴ്നാട്ടിലെ വാല്‍പാറ വഴിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിയിരുന്നത്. സൊസൈറ്റിക്കുടി വരെ ജീപ്പുകള്‍ എത്തുമെന്നതിനാല്‍ ഇത്തവണ ഉദ്യോഗസ്ഥരെ ഇതുവഴി എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇടമലക്കുടിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ളീപ്പിങ് ബാഗ്, ടോര്‍ച്ച്, മഴക്കോട്ട്, ഒരു ദിവസത്തേക്കുള്ള ഭക്ഷണപ്പൊതി, അവശ്യ മരുന്നുകള്‍ എന്നിവ പ്രത്യേകമായി നല്‍കി.ഇടമലക്കുടയിലേക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്താണ് ദേവികുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കം ഞായറാഴ്ച ആരംഭിച്ചത്. മൂന്നാര്‍ ഹൈസ്കൂളിലെ കേന്ദ്രത്തില്‍നിന്ന് സാമഗ്രികള്‍ ഞായറാഴ്ച രാവിലെ തന്നെ വിതരണം ചെയ്തു തുടങ്ങി. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദേവികുളത്ത് ഇക്കുറി 1,64,701 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ബൂത്തിലത്തെുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.