മുട്ടത്ത് അനധികൃത ഓട്ടോകള്‍ വ്യാപകമാകുന്നു

മുട്ടം: മുട്ടം പഞ്ചായത്ത് പരിധിയില്‍ അനധികൃത ഓട്ടോകള്‍ വ്യാപകമാകുന്നതായി പരാതി. ഇതര പഞ്ചായത്തില്‍നിന്ന് ഓട്ടോകള്‍ മുട്ടത്തത്തെിച്ച് ഓടുന്നതിനാല്‍ നിലവില്‍ ഉള്ളവര്‍ക്കും ഓട്ടം കിട്ടാതെ വലയുന്ന അവസ്ഥയാണുള്ളത് ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പേ പഞ്ചായത്ത് അധികൃതര്‍ ഓട്ടോ തൊഴിലാളികളെ യോഗം വിളിച്ച് സ്റ്റാന്‍ഡ് പെര്‍മിറ്റ് ഏര്‍പ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്തില്‍ ഓട്ടോ തൊഴിലാളികള്‍ സ്റ്റാന്‍ഡ് പെര്‍മിറ്റിനായി അപേക്ഷയും നല്‍കിയിരുന്നു. അപേക്ഷ നല്‍കി വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. മുട്ടം പഞ്ചായത്ത് പരിധിയില്‍ എട്ടോളം സ്റ്റാന്‍ഡുകളിലായി 150ല്‍പരം ഓട്ടോകളാണുള്ളത്. ഇവയില്‍ പലരും ഇതര പഞ്ചായത്തില്‍നിന്ന് വന്ന് ഓടുന്നതായാണ് പരാതി. പരാതികള്‍ വാക്കേറ്റത്തില്‍ എത്തുന്നതോടെ പൊലീസ് ഇടപെട്ട് ഓട്ടോ ഓടിക്കാന്‍ അനുവദിക്കുകയാണ് പതിവ്. ഇത് മനസ്സില്ലാമനസ്സോടെ നിലവിലെ ഡ്രൈവര്‍മാര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. പെരുമറ്റം, കോടതിക്കവല, മുട്ടം ഈസ്റ്റ്, മുട്ടം വെസ്റ്റ്, ഷങ്കരപ്പള്ളി, തുടങ്ങനാട്, തോട്ടുംകര, വിച്ചാട്ട് കവല എന്നിവിടങ്ങളിലാണ് മുട്ടം പഞ്ചായത്തിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍. ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നമ്പര്‍ നല്‍കി നിശ്ചിത സ്റ്റാന്‍ഡുകള്‍ അനുവദിച്ച് നല്‍കി തങ്ങളുടെ ജീവിതമാര്‍ഗം സംരക്ഷിക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം. പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതിനാലാണ് പെര്‍മിറ്റ് പ്രശ്നം അനന്തമായി നീളുന്നത് എന്ന് ഓട്ടോ തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.