വണ്ടിപ്പെരിയാര്‍: അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വള്ളക്കടവ് ട്രൈബല്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സത്യഗ്രഹ സമരം നടത്തി. 2010-11ല്‍ കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ മാധ്യമിക് ശിഷ്യ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യു.പി ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത്. തമിഴ്, മലയാളം വിഭാഗത്തില്‍ 200ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഗവി, സത്രം കോളനി, വഞ്ചിവയല്‍ ട്രൈബല്‍, മൗണ്ട്, ശബരിമല, തങ്കമല, മാട്ടുപ്പെട്ടി, ധര്‍മാലേവി തുടങ്ങിയ തോട്ടം മേഖലയിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അധ്യയന ആരംഭം മുതല്‍ തമിഴ്, ഫിസിക്കല്‍ സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ നിലവില്‍ അധ്യാപകരില്ല. നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കക്കി കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു. ടൗണില്‍ നടന്ന സത്യഗ്രഹ സമരം എ.വി. മാത്യു ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് പാണ്ടിയാംപറമ്പില്‍, കെ.എം. അബ്ദുസ്സലാം മൗലവി, കെ. രജിത്ത് മേല്‍ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.