മറയൂരില്‍ വീണ്ടും കാട്ടാനയിറങ്ങി

മറയൂര്‍: കാട്ടാന ശല്യം രൂക്ഷമായ മറയൂരില്‍ ഒരിടവേളക്കുശേഷം വീണ്ടുമത്തെിയ കാട്ടാനക്കൂട്ടം ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള കാര്‍ഷിക കേന്ദ്രങ്ങളായ കരിമുട്ടി, പുറവയല്‍ എന്നിവിടങ്ങളിലെ കൃഷിഭൂമികളാണ് കാട്ടാനക്കൂട്ടം തകര്‍ത്തെറിഞ്ഞത്. വട്ടവയല്‍ ബാബു തോമസ്, ജോണ്‍സണ്‍, ഫിലിപ്പോസ് എന്നിവരുടെ വാഴ, കവുങ്ങ്, തെങ്ങ് എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്. ബാബുതോമസിന്‍െറ 250 വാഴകളും പതിനഞ്ചോളം കവുങ്ങുകളും തെങ്ങും കുത്തിമറിച്ചു. പുറവയലില്‍ ഒന്നരയേക്കറോളം കരിമ്പ് കൃഷിയും കാട്ടാനക്കൂട്ടം തകര്‍ത്തു. ഈ ഭാഗത്തെ കര്‍ഷകര്‍ സ്വര്‍ണം പണയപ്പെടുത്തിയും വായ്പയെടുത്തുമാണ് കൃഷി ചെയ്തുവരുന്നതെന്നും കാട്ടാന ശല്യം തുടരുന്നതിനാല്‍ കൃഷി ഉപേക്ഷിക്കുക മാത്രമാണ് ഇനിയുള്ള ഏകമാര്‍ഗമെന്നും കര്‍ഷകനായ ജോണ്‍സണ്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.