നെടുങ്കണ്ടം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ഉടുമ്പന്‍ചോല മേഖലാ സമ്മേളനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെടുങ്കണ്ടം സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ഫോട്ടോഗ്രഫി മത്സരം, ഫോട്ടോ പ്രദര്‍ശനം, പൊതുസമ്മേളനം, പ്രഥമ മാധ്യമ പ്രതിഭാ പുരസ്കാരം, വിവിധ അവാര്‍ഡുകള്‍, പ്രതിനിധി സമ്മേളനം എന്നിവ നടക്കും. പൊതുസമ്മേളനം ഉദ്ഘാടനവും ഡയറക്ടറി പ്രകാശനവും നെടുങ്കണ്ടം സി.ഐ എന്‍. ബാബുക്കുട്ടന്‍ നിര്‍വഹിക്കും. മേഖലാ പ്രസിഡന്‍റ് മിലന്‍ ജോര്‍ഫിന്‍ അധ്യക്ഷത വഹിക്കും. മേഖലാ സെക്രട്ടറി സെബാന്‍ ആതിര സ്വാഗതം പറയും. ചടങ്ങില്‍ മാധ്യമ പ്രതിഭാ പുരസ്കാര സമര്‍പ്പണം മര്‍ച്ചന്‍റ്സ് അസോ. പ്രസിഡന്‍റ് ആര്‍. സുരേഷും മുതിര്‍ന്ന ഫോട്ടോഗ്രഫര്‍മാരെ ആദരിക്കല്‍ എ.കെ.പി.എ ജില്ലാ പ്രസിഡന്‍റ് കമല്‍ സന്തോഷും മികച്ച ക്രിക്കറ്റ് താരങ്ങളെ ആദരിക്കല്‍ ജില്ലാ സെക്രട്ടറി റെജി ലെന്‍സ്മാനും ബെസ്റ്റ് ഫോട്ടോഗ്രഫര്‍ അവാര്‍ഡ് വിതരണം സംസ്ഥാന കമ്മിറ്റി അംഗം പ്രബി വര്‍ഗീസും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ടി.ജി. ഷാജിയും എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ കുട്ടിക്ക് കെ.എം. മാണിയും മികച്ച യൂനിറ്റിനുള്ള അവാര്‍ഡ് എം.കെ. വക്കച്ചനും മേഖലാ കമ്മിറ്റി അംഗത്തിനുള്ള അവാര്‍ഡ് ജില്ലാ വൈസ് പ്രസിഡന്‍റ് ജോസ് പ്രഭാതും വിതരണം ചെയ്യും. വീല്‍ചെയര്‍ വിതരണം മനോജ് ഹണീസ് നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച ഉടുമ്പന്‍ചോല മേഖലയിലെ സ്റ്റുഡിയോകള്‍ക്ക് അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.