അടിമാലി: പകല്‍ച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിലേക്ക് തെരഞ്ഞെടുപ്പുരംഗം കത്തിക്കയറുമ്പോള്‍ വേറിട്ട തന്ത്രങ്ങള്‍ക്കായി തല പുകക്കുകയാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. സ്ഥാനാര്‍ഥിക്കൊപ്പം ഒരുവിഭാഗം പ്രവര്‍ത്തകര്‍ എപ്പോഴും കളത്തില്‍ ഉണ്ടായിരിക്കണം എന്നാണുനേതൃത്വത്തിന്‍െറ നിര്‍ദേശം. പ്രാദേശിക തെരഞ്ഞെടുപ്പില്‍ അപ്പപ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി പഴുതുകള്‍ അടയ്ക്കാന്‍ കൂട്ടത്തിലെ ബുദ്ധിജീവി സംഘങ്ങളും ജാഗരൂകരായി രംഗത്തുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങള്‍ വിളിച്ച് വോട്ട് ഉറപ്പിക്കുന്നതില്‍ മുന്നണികള്‍ മത്സരത്തിലാണ്. ദുര്‍ബല കേന്ദ്രങ്ങളില്‍ സ്വാധീനിക്കാന്‍ കഴിയുന്നവരെ ചേര്‍ത്ത് പ്രത്യേക സ്ക്വാഡുകളും രൂപവത്കരിച്ചു. എതിരാളികളുടെ നീക്കം മണത്തറിയാനും പണം നല്‍കിയോ മറ്റോ വോട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും അടുത്ത വിശ്വസ്തരെ ചുമതലയേല്‍പ്പിച്ചിരിക്കുകയാണ്. പകല്‍ പ്രചാരണരംഗത്ത് സജീവമാകുകയും രാത്രി വിവരങ്ങള്‍ വിശകലനം ചെയ്ത് അടുത്തദിവസത്തെ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് പ്രചാരണരംഗത്ത് മേല്‍ക്കൈ. തങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ കൃത്യമായി കണക്കുകൂട്ടി പ്രചാരണം ആസൂത്രണം ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. പ്രചാരണത്തിന് പരസ്യമായി രംഗത്തത്തൊന്‍ കഴിയാത്തവരും ഫോണ്‍ വഴിയും രഹസ്യ സന്ദര്‍ശനങ്ങള്‍ വഴിയും വോട്ടുറപ്പിക്കുന്നുണ്ട്. അതേസമയം, സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങിയെന്നു വരുത്തുകയും തരംകിട്ടിയാല്‍ മുങ്ങുകയും ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. വാചകക്കസര്‍ത്തില്‍ മുമ്പന്തിയിലും പ്രവൃത്തിയില്‍ പിന്‍പന്തിയിലും നില്‍ക്കുന്ന ഇത്തരക്കാര്‍ ചോരാതെ നോക്കുന്നതാണ് പ്രവര്‍ത്തകരുടെ ഒരു തലവേദന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.