ചെല്ലമ്മയുടെ ഉറക്കം ദുരിതങ്ങള്‍ തലയിണയാക്കി

നെടുങ്കണ്ടം: അനാഥയായ വൃദ്ധ അന്തിയുറങ്ങാന്‍ കൂരയോ ജീവിക്കാന്‍ മാര്‍ഗമോ ഇല്ലാതെ വലയുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡിലെ പത്തുവളവില്‍ ചേന്നമലയില്‍ സി.കെ. ചെല്ലമ്മയെന്ന എഴുപതുകാരിക്കാണ് ഈ ദുരവസ്ഥ. ഭര്‍ത്താവോ മക്കളോ ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ 20 വര്‍ഷമായി ഇവിടെയാണ് താമസം. ആകെയുള്ള 20 സെന്‍റ് സ്ഥലത്ത് ഷെഡിനുള്ളിലാണ് പാചകവും കിടപ്പും. അടുക്കിവെച്ചിരിക്കുന്ന ഇഷ്ടികയില്‍ വീടിന്‍െറ തകര ഷീറ്റുകള്‍ വെച്ചാണ് ഇവര്‍ കഴിയുന്നത്. തകര ഷീറ്റിന് മുകളില്‍ പായ വിരിച്ചാണ് ഇവര്‍ തല ചായ്ക്കുന്നത്. എഴുന്നേറ്റ് നിന്നാല്‍ തലമുട്ടുന്നതിനാല്‍ കുനിഞ്ഞാണ് ഷെഡിനുള്ളിലൂടെ നടക്കുന്നത്. മുമ്പ് ഇവര്‍ കഴിഞ്ഞിരുന്ന ചെറിയ വീട് കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് പൂര്‍ണമായും നിലം പൊത്തി. നാട്ടുകാരുടെ ശ്രമഫലമായി വില്ളേജില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് പൂര്‍ണമായും വീട് നഷ്ടപ്പെട്ടതിന് സര്‍ക്കാര്‍ 20,000 രൂപ അനുവദിച്ചു നല്‍കി. ഈ തുക ഇഷ്ടികയും വാതിലിനുള്ള കട്ടിളകളും വാങ്ങാന്‍ മാത്രമേ തികഞ്ഞുള്ളൂ. അവ നാട്ടുകാര്‍ ചുമന്ന് വീട്ടിലത്തെിച്ചെങ്കിലും വീട് നിര്‍മാണത്തിന് പണമില്ലാത്തതിനാല്‍ ഇഷ്ടികയും മറ്റും വീട്ടില്‍ അടുക്കിവെച്ച് അതിന് മീതെയാണ് പഴയ തകര ഷീറ്റ് ഉയര്‍ത്തിവെച്ചിരിക്കുന്നത്. പ്രായവും രോഗവും മറവിയും മൂലം കഷ്ടപ്പെടുന്ന ഇവര്‍ നാട്ടുകാരുടെ സംരക്ഷണയിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.