കുമളി: കാര്‍ഷിക മേഖലയായ അമരാവതി കാരക്കണ്ടം പ്രദേശം രാത്രി മദ്യപാനികളുടെ വിഹാര കേന്ദ്രമായി. മദ്യലഹരിയില്‍ പ്രദേശത്തെ കൃഷിയിടങ്ങളില്‍ മോഷണം നടത്തുന്നുമുണ്ട്. ചുറ്റുവേലികളും കൃഷിയും നശിപ്പിക്കുന്നതും പതിവാണ്. പ്രദേശത്തെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ പേരുള്ള ശിലാഫലകം കഴിഞ്ഞദിവസം രാത്രി മദ്യപിച്ചത്തെിയ വര്‍ തകര്‍ത്തു. കാരക്കണ്ടം-കുരിശുമല റോഡ് കോണ്‍ക്രീറ്റ് പൂര്‍ത്തിയായതോടെ നിരവധി ഓട്ടോകളാണ് രാത്രി മദ്യപാനികളുമായി ഇവിടെയത്തെുന്നത്. വഴിവിളക്കുകള്‍ ഇല്ലാത്ത പ്രദേശത്ത് രാത്രി സാമൂഹിക വിരുദ്ധര്‍ മദ്യലഹരിയില്‍ വിലസുന്നത് നാട്ടുകാര്‍ക്കും ഇത് വഴിയത്തെുന്ന വിനോദസഞ്ചാരികള്‍ക്കും ശല്യമായിട്ടുണ്ട്. കൃഷിഭൂമിയോട് ചേര്‍ന്ന് തമിഴ്നാട് അതിര്‍ത്തി വനപ്രദേശമായതിനാല്‍ വേട്ടക്കും മരങ്ങള്‍ മോഷ്ടിക്കാനത്തെുന്നവരും രാത്രി ഈ മേഖലയില്‍ തമ്പടിക്കുന്നു. പ്രധാന റോഡില്‍നിന്ന് ഒന്നര കിലോമീറ്ററോളം സഞ്ചരിക്കേണ്ടതിനാല്‍ ഈ പ്രദേശത്തേക്ക് പൊലീസ്-വനം ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാത്തത് സാമൂഹിക വിരുദ്ധര്‍ക്കും വനംകൊള്ളക്കാര്‍ക്കും സഹായകമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.