മൂന്നാര്‍: മൂന്നാറില്‍ എച്ച് വണ്‍ എന്‍ വണ്ണിന് പിന്നാലെ ഡെങ്കിയും പിടിമുറുക്കുന്നു. കണ്ണന്‍ദേവന്‍ കമ്പനിയിലെ കന്നിമല എസ്റ്റേറ്റിലെ രണ്ട് തോട്ടംതൊഴിലാളികള്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി കണ്ടത്തെിയത്. കടുത്തപനിമൂലം മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശനിയാഴ്ച രാത്രിയോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുമാസം മുമ്പ് ഇതേ എസ്റ്റേറ്റിലെ ദൈവറാണിയെന്ന ടീച്ചര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചു മരിച്ചിരുന്നു. സംഭവത്തിനുശേഷം മൂന്നാറിലെ ആരോഗ്യവകുപ്പ് അധികൃതര്‍ തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും മാരകമായ രോഗങ്ങള്‍ കണ്ടത്തെിയിരുന്നില്ല. എന്നാല്‍, പേരിനുമാത്രമത്തെിയ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന പ്രഹസനമാക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ളെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യവിമുക്തമാക്കലും തൊഴിലാളികളെ കണ്ടത്തെി കര്‍ശന പരിശോധന നടത്തുന്നതും വൈകുന്നത് കൂടുതല്‍പേര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ടാക്കുന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.