നെടുങ്കണ്ടം: കാണാക്കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന ചതുരംഗപ്പാറമെട്ടില്‍ അപകടവും പതിയിരിക്കുന്നു. ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. മലഞ്ചെരുവിലത്തെുന്ന സഞ്ചാരികളുടെ ശ്രദ്ധ അല്‍പം തെറ്റിയാല്‍ മലമുകളില്‍നിന്ന് പുല്ലിലൂടെ തെന്നി കൊക്കയിലേക്ക് വീഴാന്‍ സാധ്യതകള്‍ ഏറെയാണ്. സുരക്ഷാ വേലിയോ മറ്റ് സംവിധാനങ്ങളോ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇവിടെ മദ്യപാനികളും സാമൂഹിക വിരുദ്ധരും വര്‍ധിച്ചിരിക്കുകയാണ്. കുന്നിന്‍ചെരുവുകളിലും പാറക്കെട്ടുകളിലും മദ്യപസംഘം തമ്പടിക്കുന്നതും പതിവ് കാഴ്ചയാണ്. തമിഴ്നാടിന്‍െറ വിദൂര ദൃശ്യങ്ങളും പച്ചപ്പാര്‍ന്ന മൊട്ടക്കുന്നുകളും പുല്‍മേടുകളും ഇളംകാറ്റും ചതുരംഗപ്പാറയിലത്തെുന്ന മനം കുളിര്‍പ്പിക്കുന്നവയാണ്. കുമളി-മൂന്നാര്‍ റൂട്ടില്‍ ഉടുമ്പന്‍ചോലക്ക് സമീപം ചതുരംഗപ്പാറ ജങ്ഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ചതുരംഗപ്പാറമെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിലത്തൊം. ദിനേന വിദേശികളടക്കം നൂറുകണക്കിനാളുകളാണ് ഇവിടെയത്തെുന്നത്. തമിഴ്നാട്ടിലെ വിവിധ മേഖലകളുടെ വിദൂര ദൃശ്യങ്ങളും അടിവാരവും ഇവിടുത്തെ പ്രത്യേകതയാണ്. ഹരിതഭംഗിയാര്‍ന്ന പുല്‍മേടുകളും മൊട്ടക്കുന്നുകളും ഇളംതെന്നലുമാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. ചതുരംഗപ്പാറ ജങ്ഷനില്‍നിന്ന് സെന്‍ററിലേക്കുള്ള യാത്രയും വളരെ ആകര്‍ഷകമാണ്. കാട്ടുമുല്ലകളും മുന്തിരിച്ചെടികളും ഓറഞ്ചുമരങ്ങളും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ചതുരംഗപ്പാറമെട്ടിലത്തെിയാല്‍ കീഴ്ക്കാം തൂക്കായ പാറകളും കാറ്റാടിപ്പാടവും വിദൂരതയിലുള്ള തമിഴ്നാട്ടിലെ തേനി, മധുര തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ് പകരുന്നത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇവിടെ എത്തുന്ന സഞ്ചാരികളെ പിന്തിരിപ്പിക്കുകയാണ്. വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള റോഡിനിരുവശത്തെയും ഓടകള്‍ അശാസ്ത്രീയമായാണ് നിര്‍മിച്ചിരിക്കുന്നത്. ശൗചാലയങ്ങള്‍, കുടിവെള്ളം, ഭക്ഷണശാല തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. അപകട മേഖലകളില്‍ സൂചനാബോര്‍ഡുകള്‍ പോലുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.