ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുന്നിലുള്ള സ്ഥലത്തിന് അവകാശ തര്‍ക്കം. ജില്ലാ പഞ്ചായത്ത് വാടകക്ക് നല്‍കിയ ബങ്ക് ഒഴിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. ചെറുതോണി സ്വദേശി വട്ടപ്പാറ അസീസ് ജില്ലാ പഞ്ചായത്തില്‍ 5000 രൂപ തറവാടക നല്‍കി മാസങ്ങളോളമായി കൈവശം വെച്ചിരിക്കുന്ന ബങ്കാണ് ബുധനാഴ്ച രാവിലെ കലക്ടറുടെ നിര്‍ദേശപ്രകാരം ഇടുക്കി തഹസില്‍ദാറുടെ നേതൃത്വത്തില്‍ വില്ളേജ് ഉദ്യോഗസ്ഥരത്തെി പൊളിച്ചുമാറ്റാനൊരുങ്ങിയത്. ബങ്കിനോട് ചേര്‍ന്ന് ചായക്കട വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇത് എക്സ്കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ കലക്ടര്‍ നിര്‍ദേശിക്കുകയും മണ്ണുമാന്തിയന്ത്രം എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഭക്ഷണം തയാറായി കൊണ്ടിരിക്കുന്നതിനാല്‍ ഉദ്യോഗസ്ഥന്‍ സ്വന്തമായി പൊളിച്ചുമാറ്റാന്‍ അവസരം നല്‍കി കാത്തുനിന്നു. വൈകുന്നേരമായതോടെ ഉദ്യോഗസ്ഥര്‍ ഇത് പൊളിച്ചുനീക്കാനുള്ള നടപടി ആരംഭിച്ചതോടെ സംഭവം വിവാദമായി. ഉടന്‍ സി.പി.എം നേതാക്കളായ കെ.ജി. സത്യനും ടി.ബി. സബീഷും സ്ഥലത്തത്തെി ഉദ്യോഗസ്ഥരെ തടഞ്ഞു. എന്നാല്‍, ബങ്കിനോടനുബന്ധിച്ച് സ്ഥലം കൈയേറിയതാണ് നടപടിക്ക് കാരണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കൈയേറ്റം പൊളിച്ചുമാറ്റാന്‍ നോട്ടീസൊന്നും നല്‍കിയില്ളെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുക കൂടി ചെയ്തിരുന്നില്ളെന്നുമാണ് നേതാക്കളുടെ ആരോപണം. ജില്ലാ പഞ്ചായത്ത് മെഡിക്കല്‍ കോളജിന് കൈമാറിയ സ്ഥലത്തെ ബങ്ക് ലേലം ചെയ്യാനും വാടക പിരിക്കാനും ജില്ലാ പഞ്ചായത്തിന് അവകാശമില്ളെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്തുതന്നെയായാലും ജില്ലാ പഞ്ചായത്ത് ഇടുക്കി മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്ത സ്ഥലത്തിന്‍െറ അവകാശം ആര്‍ക്കാണെന്ന കാര്യത്തിലുള്ള തര്‍ക്കത്തിലേക്കാണ് സംഭവം എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.