ചെറുതോണി: സംസ്ഥാന സര്‍ക്കാറിനും രാഷ്ട്രീയ കക്ഷികള്‍ക്കും മുന്നില്‍ പത്ത് ചോദ്യങ്ങളുയര്‍ത്തി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കര്‍ഷകജാഥ മാങ്കുളത്തുനിന്ന് പ്രയാണമാരംഭിച്ചു. മാങ്കുളത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പനച്ചിനാനിക്കല്‍ മത്തപാപ്പന്‍ പതാക കൈമാറി വാഹനജാഥക്ക് തുടക്കമായി. ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ ഖൗസരി, കെ.കെ. ദേവസ്യ, എന്നിവരാണ് ജാഥക്ക് നേതൃത്വം നല്‍കുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍, ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്സ്കേപ് പ്രോജക്ട്, പട്ടയ പ്രശ്നങ്ങള്‍ എന്നിവയിലൂന്നി നിന്നുകൊണ്ടുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. കെ.ആര്‍. വിനോദ്, പീറ്റര്‍ പൂണോലി, പ്രഫ. ഡൊമിനിക്ക് വട്ടപ്പാറ, ഷാജി പള്ളിമാക്കല്‍, ഫാ. കുര്യന്‍ പൊടിപ്പാറയില്‍, സജി നെടുങ്കണ്ടം, നൈസ് പാറപ്പുറം തുടങ്ങിയവര്‍ ജാഥയില്‍ സംസാരിച്ചു. ജാഥ ബുധനാഴ്ചത്തെ പര്യടനം രാവിലെ അടിമാലിയില്‍നിന്നാരംഭിച്ച് വൈകീട്ട് അഞ്ചിന് ചെറുതോണിയില്‍ സമാപിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് തങ്കമണിയില്‍ നിന്നാംഭിച്ച് വൈകീട്ട് അഞ്ചിന് കട്ടപ്പനയില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.