ഹൈറേഞ്ച് സംരക്ഷണ സമിതി വാഹനജാഥക്ക് നാളെ മാങ്കുളത്ത് തുടക്കം

മാങ്കുളം: പട്ടയം നല്‍കിയ ഭൂമിയും വനഭൂമിയായി പരിഗണിക്കാമെന്ന ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നിലപാട് തുറന്നുകാണിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തുന്ന വാഹനജാഥ ചൊവ്വാഴ്ച മാങ്കുളത്ത് ആരംഭിക്കും. സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര നയിക്കുന്ന വാഹനജാഥക്ക് മാങ്കുളത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ മത്തപ്പാപ്പന്‍ പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിക്കും. രക്ഷാധികാരികളായ കട്ടപ്പന ഇമാം, മുഹമ്മദ് റഫീഖ് അല്‍കൗസരി, ആര്‍. മണിക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിക്കും. കര്‍ഷകനെ തെറ്റിദ്ധരിപ്പിച്ച് കൃഷിഭൂമിയില്‍ നിയന്ത്രണമേര്‍പ്പെടുത്താനും വനനിയമങ്ങള്‍ ബാധകമാക്കാനുമുള്ള അന്താരാഷ്ട്ര ഗൂഢാലോചനക്ക് സര്‍ക്കാര്‍ വഴങ്ങുന്നതായി ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിച്ചു. ഇടുക്കി ജില്ലയില്‍ ആയിരക്കണക്കിന് പട്ടയങ്ങള്‍ വിതരണം ചെയ്തെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത മാങ്കുളത്തെ ഭൂമിക്ക് പട്ടയം നല്‍കാത്തതിന്‍െറ കാരണം വ്യക്തമാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മാങ്കുളത്തെ കൃഷിഭൂമിയുള്‍പ്പെടെ ജൈവവൈവിധ്യ മേഖലയായി വനം വകുപ്പ് പ്രഖ്യാപിച്ചത് കര്‍ഷകരെ സഹായിക്കാനല്ളെന്ന് വ്യക്തമാണെന്നും സമിതി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.