മുണ്ടക്കയം: വി.എസ്. അച്യുതാനന്ദന് ആദര്‍ശം പ്രസംഗിക്കാന്‍ അവകാശമില്ലന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. മുണ്ടക്കയത്ത് ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂനിയന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ പേരില്‍ പിരിച്ച പണത്തിന്‍െറ കണക്കുകള്‍ ഒരു കമ്മിറ്റിയിലും അവതരിപ്പിക്കാനുളള തന്‍േറടം കാട്ടാത്ത നേതാക്കളാണ് വെള്ളാപ്പള്ളിക്കും ഈഴവ സമുദായത്തിനുമെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്നത്. എല്ലാ ആരോപണവും തകര്‍ന്നപ്പോള്‍ ശാശ്വതീകാനന്ദ സ്വാമിയുടെ മരണം എസ്.എന്‍.ഡി.പി നേതാക്കളുടെ മുതുകില്‍ കെട്ടാനുളള ശ്രമത്തിലാണ് കമ്യൂണിസ്റ്റ് നേതാക്കള്‍. ആരോപണങ്ങള്‍ മാത്രം പറഞ്ഞുനടക്കുന്ന ബിജു രമേശാണ് ഇന്ന് കമ്യൂണിസ്റ്റ് നേതാക്കളുടെ സഹയാത്രികന്‍. ഈഴവ സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഗുരുവിന്‍െറ കഴുത്തില്‍ കയറുകെട്ടി കുരിശുതറക്കുകയുംചെയ്ത സി.പി.എമ്മിനെതിരെ വോട്ടുചെയ്യണം. ഈഴവ സമുദായം നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടി കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ പ്രസിഡന്‍റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രമേശ് അടിമാലി, ഗിരീഷ് കോനാട്ട്, ഒ.ജി. സാബു, ലാലിറ്റ് എസ്. തകിടിയേല്‍, ഡോ.പി. അനിയന്‍, ശ്രിപാദം ശ്രികുമാര്‍, എ.വി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.