അടിമാലി: മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫിന്‍െറ നേതൃത്വത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പനക്കാരും ചീട്ടുകളി സംഘവും പിടിയിലായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മൂന്നാര്‍ ഡിവിഷന് കീഴില്‍ മൂന്നാര്‍, വെള്ളത്തൂവല്‍, അടിമാലി, രാജാക്കാട്, ശാന്തന്‍പാറ, ദേവികുളം, മറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിതിയില്‍ വ്യാപകമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. വെള്ളത്തൂവല്‍ സ്റ്റേഷന്‍ പരിധിയില്‍ ആനച്ചാലില്‍ ഓട്ടോയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ കുഞ്ചിത്തണ്ണി ഈട്ടിസിറ്റി കുറ്റിയില്‍ സുരേഷിനെ (കുട്ടിച്ചാത്തന്‍-32) പൊലീസ് പിടികൂടി. ഇയാളുടെ ഓട്ടോയില്‍നിന്ന് 105 ഗ്രാം കഞ്ചാവ് പിടികൂടി. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സുരേഷിനെ പെരുമ്പാവൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ശാന്തന്‍പാറയില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന 25 പേരെയും പിടികൂടി. ഇവരില്‍നിന്ന് 23000 രൂപയും പിടികൂടി. ഇവിടെ കഞ്ചാവ് കച്ചവടക്കാരനെയും അറസ്റ്റ് ചെയ്തു. ആനച്ചാലില്‍ പിടികൂടിയ കുട്ടിച്ചാത്തന്‍ സുരേഷ് സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കുമാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഹെല്‍മറ്റ് ഇല്ലാതെയും രേഖകളില്ലാതെയും വാഹനമോടിച്ചവരെയും പിടികൂടി പിഴയടപ്പിച്ചു. വരുംദിവസങ്ങളിലും റെയ്ഡുകള്‍ നടത്തുമെന്ന് എ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.