ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സമ്പാദ്യ-സമാശ്വാസ പദ്ധതി

തൊടുപുഴ: രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന 2015-16 വര്‍ഷത്തേക്കുള്ള ഉള്‍നാടന്‍ സമ്പാദ്യ -സമാശ്വാസ പദ്ധതിയുടെ ഗുണഭോക്തൃ വിഹിതശേഖരണം ഈമാസം മുതല്‍ ആരംഭിക്കുന്നു. പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷാഫോറം കുമളിയിലെ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫിസില്‍നിന്ന് ലഭിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശ്ശിക തീര്‍ത്ത് അംഗത്വം പുതുക്കിയവരായ എല്ലാ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും അവരുടെ ക്ഷേമനിധി പാസ് ബുക്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ , തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക് എന്നിവയും അവയുടെ പകര്‍പ്പും സഹിതം നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം 19നും 31നും ഇടയിലുള്ള പ്രവൃത്തിദിവസങ്ങളില്‍ ഹാജരായി ഒക്ടോബര്‍ മാസത്തെ ഗുണഭോക്തൃ വിഹിതം 100 രൂപ ഒടുക്കി പദ്ധതിയില്‍ ഗുണഭോക്താവായി ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04869-222326.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.