പുള്ളിക്കാനം റോഡില്‍ മിനിവാന്‍ മറിഞ്ഞ് 15 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

കാഞ്ഞാര്‍: വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത മിനിവാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ-പുള്ളിക്കാനം റോഡില്‍ പുത്തേടിന് സമീപം ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം. പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റവരെ മൂലമറ്റത്തെയും തൊടുപുഴയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹന ഡ്രൈവര്‍ പാലക്കാട് ചിറ്റൂര്‍ നര്‍മിക്കളം രവി (55), ചിറ്റൂര്‍ ആശാലം ചെല്ലപ്പന്‍ (65), ഭാര്യ തങ്കമ്മ, ആസാദ് (16), അവിനേഷ് ബാബു (29), ബിനേഷ് കുമാര്‍ (45), അബ്ദുല്‍ റഹ്മാന്‍ (27), ബസന്ത് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടന്‍ സ്ഥലത്തത്തെിയ കാഞ്ഞാര്‍ പൊലീസിന്‍െറ വാഹനത്തിലും മൂലമറ്റം ഫയര്‍ ഫോഴ്സിന്‍െറ വാഹനത്തിലുമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.