മാങ്കുളം: റോഡ് പൊട്ടിപ്പൊളിഞ്ഞതുമൂലം മാങ്കുളത്ത് ശനിയാഴ്ച രണ്ടു ബസ് ട്രിപ് മുടക്കി. രാവിലെ 6.30ന് കോട്ടയത്തിന് പോകുന്ന മൂന്നാര്‍ ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസും എട്ടിന് തൊടുപുഴക്ക് പോകുന്ന സ്വകാര്യ ബസുമാണ് സര്‍വിസ് മുടക്കിയത്. കുണ്ടുംകുഴിയുമായ റോഡിലൂടെ ഓട്ടോ പോലും സഞ്ചരിക്കാതായതോടെ ഓട്ടോ തൊളിലാളികള്‍ ശ്രമദാനമായി കല്ലും മണ്ണും പാകി യാത്രായോഗ്യമാക്കിയിരുന്നു. വൈകുന്നേരം മഴ പെയ്തതോടെ വഴി ചളിക്കുഴിയായി. ബസ് യാത്ര മുടങ്ങാന്‍ ഇതും കാരണമായി. മാങ്കുളത്തുനിന്ന് ആറാംമൈല്‍ പ്രദേശത്തേക്ക് മൂന്നു ബസുകളാണ് സര്‍വിസ് നടത്തുന്നത്. റോഡ് അറ്റകുറ്റപ്പണി നടത്താന്‍ അധികാരികള്‍ തയാറാകുന്നില്ളെങ്കില്‍ ഈ ബസുകളും സര്‍വിസ് നിര്‍ത്താന്‍ നിര്‍ബന്ധിതമാകും. കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള 25 കി.മീ. കാല്‍നടപോലും സാധ്യമാകാത്ത വിധത്തില്‍ തകര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.