റവന്യൂ ടവറിനെ ചൊല്ലി വാഗ്വാദം

തൊടുപുഴ: പഴയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലം നഗരസഭ തിരികെ ഏറ്റെടുക്കുന്നതിനെ ചൊല്ലി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ വാഗ്വാദം. വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തത്തെിയതോടെ അവതാരകന്‍ പ്രമേയം പിന്‍വലിച്ചു. ശനിയാഴ്ച തൊടുപുഴ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന ആദ്യ നഗരസഭാ കൗണ്‍സിലിലാണ് പ്രമേയ അവതരണവും പിന്‍വലിക്കലും നടന്നത്. തൊടുപുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന സര്‍വേനമ്പര്‍ 266/10/3 ല്‍ ഉള്‍പ്പെട്ട 48 സെന്‍റ് സ്ഥലം റവന്യൂ ടവര്‍ നിര്‍മാണത്തിന് കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിന് കൈമാറിയിരുന്നെങ്കിലും നിര്‍മാണം നടന്നില്ല. ഇപ്പോള്‍ ഈ സ്ഥലം നഗരസഭക്ക് പ്രയോജനമില്ലാതെ കാട് പിടിച്ചെന്നും ഇത് നഗരസഭ തിരികെ ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടാണ് കൗണ്‍സിലര്‍മാരായ എ.എം. ഹാരിദ് അവതാരകനും പി.എ. ഷാഹുല്‍ ഹമീദ് അനുവാദകനുമായുള്ള പ്രമേയം ആദ്യ അജണ്ടയായി പ്രമേയ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഭരണത്തിലിരുന്ന സമയത്ത് ചെറുവിരല്‍ പോലും ഇക്കാര്യത്തില്‍ സ്വീകരിക്കാതെ ഇപ്പോള്‍ മുന്‍ ചെയര്‍മാന്‍ രംഗത്തുവന്നത് ഏറ്റവും വലിയ തമാശയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ ആര്‍. ഹരി രംഗത്തത്തെി. പഴയ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണ് റവന്യൂ ടവര്‍ നിര്‍മിക്കാന്‍ കണ്ടത്തെിയത്. 1994 ഫെബ്രുവരി 18ന് ഈ സ്ഥലം റവന്യൂടവര്‍ നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്ന് എം.എല്‍.എ ആയിരുന്ന പി.ടി. തോമസ് സര്‍ക്കാറിന് കത്ത് നല്‍കി. പിന്നീട് 15-9-1999 ല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനും നീക്കം നടന്നു. എന്നാല്‍, ഒന്നും നടപ്പായില്ളെന്നും സ്ഥലം അന്യാധീനപ്പെടുകയാണ് ചെയ്തതെന്നും ആര്‍. ഹരി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വാടകയിനത്തില്‍ പോലും നഗരസഭക്ക് ഒരുരൂപ നല്‍കുന്നില്ല. ഇത് തിരിച്ചുപിടിക്കണമെന്ന കാര്യത്തില്‍ ഒരു എതിര്‍പ്പുമില്ല. എന്നാല്‍, പ്രമേയമായല്ലാതെ ചെയര്‍പേഴ്സണ്‍ അടുത്ത കൗണ്‍സിലില്‍ അജണ്ടയായി അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രമേയം പാസാക്കില്ല എന്നും ആര്‍. ഹരി അറിയിച്ചതോടെ ബി.ജെ.പി കൗണ്‍സിലര്‍മാരും ഈ നിലപാട് സ്വീകരിച്ചു. സ്ഥലം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ എതിര്‍പ്പുമില്ളെന്നും എന്നാല്‍, വിഷയത്തിലെ നിയമോപദേശം എന്താണെന്ന് അറിയണമെന്നും പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച നഗരസഭാ മുന്‍ ചെയര്‍മാനും പ്രമേയ അവതാരകനുമായ എ.എം. ഹാരിദ് ഹൗസിങ് ബോര്‍ഡിന്‍െറ കൈയില്‍ ഇപ്പോള്‍ ഭൂമിയില്ളെന്നും ഇത് റവന്യൂ വകുപ്പിന്‍െറ കൈവശമാണെന്നും അറിയിച്ചു. തനിക്ക് പ്രമേയം അവതരിപ്പിച്ചതിന്‍െറ പേരില്‍ ക്രെഡിറ്റ് ആവശ്യമില്ളെന്നും താന്‍ പിന്മാറുകയാണെന്നും കൗണ്‍സിലിനെ അറിയിച്ചു. കൂടാതെ, തൊടുപുഴ നഗരസഭ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സെപ്ടിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിഹരിക്കുന്നതിനുള്ള ചെലവായി 70,000 രൂപയുടെ തുകക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയും നല്‍കാന്‍ തീരുമാനമായി. 20 വനിതാ കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ ഇവര്‍ക്ക് വിശ്രമമുറി സജ്ജമാക്കാനും കൗണ്‍സിലില്‍ തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.