നെടുങ്കണ്ടം: ശബരിമല അയ്യപ്പഭക്തരുടെ ഇടത്താവളമായ കമ്പംമെട്ടില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടത്ര സൗകര്യങ്ങളില്ലാതെ അയ്യപ്പഭക്തര്‍ വലയുന്നു. സീസണ്‍ ആരംഭിക്കും മുമ്പ് ടൗണിനോട് ചേര്‍ന്ന് താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കുമെന്ന് നിര്‍ദേശമുണ്ടായിരുന്നു. താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും നാളിതുവരെ നടപ്പാക്കിയിട്ടില്ല. അയ്യപ്പഭക്തര്‍ വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളുടെ സംസ്കരണവും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനങ്ങളും മുന്‍വര്‍ഷങ്ങളില്‍ കാര്യക്ഷമമായി നടന്നിരുന്നില്ല. ടൗണില്‍ വെളിച്ചത്തിനായി കഴിഞ്ഞവര്‍ഷം താല്‍ക്കാലിക സംവിധാനം ഒരുക്കിയിരുന്നു. അയ്യപ്പഭക്തരുടെ തിരക്ക് വര്‍ധിക്കുന്നതോടെ കമ്പംമെട്ടില്‍ അസൗകര്യങ്ങളും വര്‍ധിക്കും. തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മിക്ക തീര്‍ഥാടകരും കുമളി വഴിയുള്ള യാത്ര ഒഴിവാക്കി കമ്പംമെട്ടിലത്തെി കട്ടപ്പന വഴിയാണ് ശബരിമലക്ക് പോകുന്നത്. ഇവരുടെ സൗകര്യാര്‍ഥം ഈ മേഖലയില്‍ ആവശ്യമായ പാര്‍ക്കിങ് സൗകര്യം, വിശ്രമ കേന്ദ്രം, വഴിവിളക്കുകള്‍, ശുചിമുറികള്‍ തുടങ്ങിയവ അനിവാര്യമാണ്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ടൗണിലെ മാലിന്യം അനുദിനം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.