പട്ടാപ്പകല്‍ ജീപ്പ് മോഷണം; പ്രതി പിടിയില്‍

തൊടുപുഴ: പട്ടാപ്പകല്‍ ജീപ്പ് മോഷ്ടിച്ച പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പള്ളിപ്പടി പാറയ്ക്കല്‍ അജ്മലിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ മണക്കാട് ഷൈന്‍ ഗ്രാഫിക്സ് നടത്തുന്ന വെള്ളിയാമറ്റം സ്വദേശി തോമസിന്‍െറ 7000 രൂപ വിലവരുന്ന ലെനോവ മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ചതായി സമ്മതിച്ചു. ഞായറാഴ്ച രാവിലെ 8.15ന് തൊടുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപമുള്ള പേ ആന്‍ഡ് പാര്‍ക്കിലാണ് സംഭവം. തൊടുപുഴയില്‍ ആമറോണ്‍ എന്ന കടനടത്തുന്ന ആലപ്പുഴ സ്വദേശിയുടെ ജീപ്പാണ് മോഷണം പോയിരുന്നത്. പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്‍െറ താക്കോലും ഇവിടെ ഏല്‍പിച്ചിരുന്നു. കടയിലെ സ്റ്റാഫാണ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ് വാഹനം ഓടിച്ചുകൊണ്ടുപോയതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് ആന്വേഷണം ആരംഭിച്ചത്. മോഷണം പോയ ജീപ്പ് പുറപ്പുഴയിലുള്ള വീടിന്‍െറ മുന്നില്‍ നിന്ന് മോഷണം നടന്ന ദിവസം തന്നെ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തു. മോഷണം പോയ ജീപ്പിന് രണ്ടര ലക്ഷത്തോളം രൂപയാണ് വില. തൊടുപുഴ ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫിന്‍െറ നിര്‍ദേശപ്രാകാരം തൊടുപുഴ സി.ഐ ഇ.പി. റെജി, ഡിവൈ.എസ്.പിയുടെ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.