മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയരുന്തോറും തീരവാസികളുടെ നെഞ്ചിടിപ്പേറുന്നു

കട്ടപ്പന: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137.6 അടി കവിഞ്ഞതോടെ പെരിയാര്‍ തീരദേശവാസികള്‍ ആശങ്കയില്‍. മുമ്പ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133 അടിയിലത്തെുമ്പോള്‍ തന്നെ കലക്ടര്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കുമായിരുന്നു. ഡാമിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായി ഉയര്‍ത്തിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കുന്നത് 137 അടി കവിഞ്ഞ ശേഷമാക്കി. ഡാമിലെ ജലനിരപ്പ് 137.6 അടിയായതോടെ വണ്ടിപ്പെരിയാര്‍ മുതല്‍ ഉപ്പുതറ വരെയുള്ള മേഖലയിലെ ജനങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. ഡാമിന് ഏതെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ആദ്യം ഇരകളാകുക പെരിയാര്‍ തീരദേശവാസികളാണ്. ഡാമിന് അപകടമുണ്ടായാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വണ്ടിപ്പെരിയാര്‍, പീരുമേട്, ഉപ്പുതറ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് സംവിധാനം ‘ഏര്‍ലി വാണിങ് സിസ്റ്റം’ ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമല്ല. അതുകൊണ്ടുതന്നെ അപകടമുണ്ടായാല്‍ ജനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. ആയതിനാല്‍ അടിയന്തരമായി അപകട മുന്നറിയിപ്പ് സംവിധാനം പുന$സ്ഥാപിക്കണമെന്നാണ് പെരിയാര്‍ തീരദേശവാസികളുടെ ആവശ്യം. അതോടൊപ്പം തീരദേശ മേഖലയിലെ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.ഡാമിലെ ജലനിരപ്പ് 142 അടിയിലത്തെുമ്പോള്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്നാട് പറയുന്നത്. ഇത്രയും ഉയരത്തില്‍ വെള്ളം നില്‍ക്കുമ്പോള്‍ പൊടുന്നനെ ഷട്ടറുകള്‍ തുറക്കുന്നത് പെരിയാര്‍ തീരദേത്തെ വീടുകളിലും കടകളിലും വെള്ളം കയറുന്നതിനിടയാക്കും. തുലാമഴയെ തുടര്‍ന്ന് പെരിയാറില്‍ ഇപ്പോള്‍തന്നെ ശക്തമായ നീരൊഴുക്കുണ്ട്. ഇതിന്‍െറ കൂടെ ഡാമിലെ വെള്ളം കൂടി ഒഴുകിയത്തെുമ്പോള്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും കരുതല്‍ നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ ഉടന്‍തന്നെ നിര്‍ദേശം നല്‍കണമെന്നാണ് പെരിയാര്‍ തീരദേശവാസികള്‍ ആവശ്യപ്പെടുന്നത്. ആരെയെങ്കിലും മാറ്റി താമസിപ്പിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.