തൊടുപുഴ: ജില്ലയിലെ വിവിധ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന യോഗങ്ങള്‍ ഈയാഴ്ച തിരുവനന്തപുരത്ത് ചേരും. ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം കൈവശരേഖകള്‍ നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുക്കുന്നതിനായി നിയമസഭയുടെ പട്ടികജാതി-വര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി 25ന് രാവിലെ 10.30ന് നിയമസഭാ മന്ദിരത്തില്‍ യോഗം ചേരും. കലക്ടര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഹാജരായി റിപ്പോര്‍ട്ട് നല്‍കും. പീരുമേട് മേഖലയിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ ജീവിതസാഹചര്യങ്ങളും അനുബന്ധ കാര്യങ്ങളും ചര്‍ച്ച ചെയ്ത് കര്‍മപദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗം 25ന് വൈകീട്ട് മൂന്നിന് ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി ഹാളില്‍ ചേരും. കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍, ആര്‍.ടി.ഒ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍, ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, പ്ളാന്‍േറഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ എന്നിവരും പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം, കൊക്കയാര്‍, ഏലപ്പാറ, ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും പങ്കെടുക്കും. സംസ്ഥാന ബാലാവകാശ കമീഷന്‍െറ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ച് ചേര്‍ത്തത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടിയില്‍ 30 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ളാന്‍ ( തേര്‍ട്ടി ഇയേഴ്സ് അഡ്വാന്‍സ് വിഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് പ്ളാന്‍ ഫോര്‍ തേക്കടി) വിലയിരുത്തി അംഗീകരിക്കുന്നതിനായി ടൂറിസം വകുപ്പ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗം 27ന് ചേരും. ഇതിന് പുറമെ ചൊവ്വാഴ്ച ഒദ്യോഗിക ഭാഷാ സമിതി യോഗം സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.